ഗല്‍വാനില്‍ സുരക്ഷ ശക്തമാക്കി ഇന്ത്യ; ചൈനീസ് നീക്കങ്ങളെ പ്രതിരോധിക്കാന്‍ സേനകള്‍ സുസജ്ജം
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗല്‍വാനില്‍ സുരക്ഷ ശക്തമാക്കി ഇന്ത്യ; ചൈനീസ് നീക്കങ്ങളെ പ്രതിരോധിക്കാന്‍ സേനകള്‍ സുസജ്ജം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 19, 2020, 07:30 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്ക വിഷയത്തില്‍ സേന കമാന്‍ഡര്‍മാര്‍ നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞതിന് പിന്നാലെ മേഖലയില്‍ സുരക്ഷ വീണ്ടും ശക്തമാക്കി രാജ്യം. നേരത്തെ മുതല്‍ തര്‍ക്കമുണ്ടായിരുന്ന പ്രദേശമാണെങ്കിലും ഗല്‍വാന്‍ താഴ്‌വരയ്‌ക്ക് വേണ്ടി ചൈന ഇത്തരത്തില്‍ അവകാശവാദമുന്നയിക്കുന്നത് ഇതാദ്യമായാണ്. അതിര്‍ത്തി സംഘര്‍ഷത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ചൈനയ്‌ക്കാണെന്ന നിലപാട് ചര്‍ച്ചയിലും ഇന്ത്യ ആവര്‍ത്തിച്ചു. പട്രോള്‍ പോയിന്റ് 14ല്‍ അനധികൃതമായി കടന്ന് കയറിയതിനെയും, പ്രദേശത്തിന് സമീപം നിരീക്ഷണ പോസ്റ്റ് നിര്‍മ്മിക്കാന്‍ ചൈന നടത്തിയ ശ്രമങ്ങളെയും ഇന്ത്യ രൂക്ഷ ഭാഷയിലാണ് വിമര്‍ശിച്ചത്. ഇവിടെ നിന്ന് ചൈന പൂര്‍ണമായി പിന്മാറാതെ, ഇന്ത്യന്‍ ഭാഗത്ത് നിന്നുള്ള സൈനികരെ പിന്‍വലിക്കില്ലെന്നും സേന തലവന്മാരുടെ ചര്‍ച്ചയില്‍ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.

ഗല്‍വാന് മേല്‍ ചൈന ഉന്നയിച്ച അവകാശവാദത്തെയും ഇന്ത്യ തള്ളിക്കളഞ്ഞിട്ടുണ്ട്. ഈ പ്രദേശം ഇന്ത്യയുടേതാണെന്ന് സമ്മതിച്ചിരുന്ന ചൈന അടുത്തിടെയാണ് തങ്ങളുടെ നിലപാട് മാറ്റിയത്. ഗല്‍വാന്‍ ചൈനയുടെ സ്ഥലമാണെന്നും, ചൈനയുടെ അതിര്‍ത്തിക്കുള്ളില്‍ കടന്നു കയറി ഇന്ത്യന്‍ സേന പ്രശ്‌നമുണ്ടാക്കുകയായിരുന്നുവെന്നുമുള്ള നിലപാടാണ് ചൈനീസ് വിദേശകാര്യ വക്താവ് ഷാവോ ലിജിയാന്‍ വിഷയത്തില്‍ നല്‍കിയത്. ഇന്ത്യന്‍ സൈന്യത്തിന് മേല്‍ പൂര്‍ണമായും പഴി ചാരിക്കൊണ്ടുള്ള പ്രകോപനമാണ് ചൈനീസ് സേന ഇപ്പോഴും നടത്തുന്നത്. ഈ അവസരത്തില്‍ വിഷയം കൂടുതല്‍ സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങാനുള്ള സാധ്യതയും സേന വൃത്തങ്ങള്‍ ഇപ്പോള്‍ തള്ളിക്കളയുന്നില്ല. അതുകൊണ്ടു തന്നെ ചൈനയുടെ ഭാഗത്ത് നിന്ന് ഏത് നിമിഷവും ഒരു ആക്രമണശ്രമം ഇന്ത്യ പ്രതീക്ഷിക്കുന്നുണ്ട്. അതീവ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പ് ഇന്ത്യന്‍ സൈനികര്‍ക്ക് സേന മേധാവിമാര്‍ നല്‍കിക്കഴിഞ്ഞു. അതിര്‍ത്തിയോട് ചേര്‍ന്നുള്ള സേനാതാവളങ്ങളിലേക്കുള്ള ആയുധനീക്കവും ഇന്ത്യ ഇപ്പോള്‍ വേഗത്തിലാക്കിയിട്ടുണ്ട്.

ചൈനയുടെ നീക്കത്തിന് പിന്നില്‍

അക്‌സായ് ചിന്നിലേക്ക് ഇന്ത്യന്‍ സൈന്യത്തിന് അതിവേഗം എത്താന്‍ സാധിക്കുന്ന ഒരു മാര്‍ഗ്ഗമായിട്ടാണ് ഗല്‍വാന്‍ താഴ്‌വരയെ ചൈന നിരീക്ഷിക്കുന്നത്. ചൈന പിടിച്ചുവച്ചിരിക്കുന്ന പ്രദേശമാണ് അക്‌സായ് ചിന്‍. ഇവിടേക്ക് ഇന്ത്യന്‍ സേന കടന്ന് ചെന്ന് പ്രദേശം തിരികെ ഇന്ത്യയുടേതാക്കുമെന്നാണ് ചൈനയുടെ ഭയം. ഇതിന് ചുറ്റുമുള്ള മലകളും പ്രദേശങ്ങളും കൈക്കലാക്കിയാല്‍ ഈ നീക്കത്തെ തടയാനാകുമെന്ന് ചൈന വിലയിരുത്തുന്നു. ഇവിടെ ഇന്ത്യ നടത്തിവന്നിരുന്ന ഓരോ വികസന പ്രവര്‍ത്തനങ്ങളും ഇതിന്റെ മുന്നൊരുക്കമായി ചൈന വിലയിരുത്തി. ദര്‍ബുക്-ഷയോക്-ദൗലത്ത് ബെഗ് ഓള്‍ഡീ (ഡിഎസ്ഡിബിഒ) റോഡിന്റെ നിര്‍മ്മാണം, മേഖലയിലെ നിരവധി പാലങ്ങളുടെ നിര്‍മ്മാണം എന്നിവയെല്ലാം ഇൗ നീക്കത്തിന്റെ ഭാഗമായാണ് അവര്‍ കണ്ടത്. ഗല്‍വാനില്‍ തങ്ങളുടെ മേധാവിത്വം സ്ഥാപിച്ചാല്‍ ഡിഎസ്ഡിബിഒ റോഡുള്‍പ്പെടെയുള്ളവയുടെ നിയന്ത്രണവും ഇന്ത്യയുടെ നീക്കങ്ങളേയും ചെറുക്കാമെന്നും ചൈന കണക്കുകൂട്ടി.

Share
Tweet
SendShare

More News from this section

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies