ഇന്ത്യ സുസജ്ജം: സുഖോയ് 30 എംകെഐ,മിറാഷ് 2000,ജാഗ്വാര്‍ പോര്‍ വിമാനങ്ങള്‍ അതിര്‍ത്തിയിലേക്ക്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യ സുസജ്ജം: സുഖോയ് 30 എംകെഐ,മിറാഷ് 2000,ജാഗ്വാര്‍ പോര്‍ വിമാനങ്ങള്‍ അതിര്‍ത്തിയിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 19, 2020, 04:52 pm IST
Facebook
Twitter
WhatsAppTelegram

ലഡാക്ക്: വ്യോമസേനയുടെ പോര്‍വിമാനങ്ങള്‍ ലഡാക്ക് അതിര്‍ത്തിയിലേക്ക് അടുപ്പിക്കുന്നതായി സൂചനകള്‍ .ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ യാതൊരു വിട്ടു വീഴ്‌ച്ചയും വേണ്ടെന്ന നിലപാടില്‍ തന്നെയാണ് ഇന്ത്യ. സ്ഥിതിഗതികള്‍ വിലയിരുത്താനായി വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍.കെ.എസ്. ബദൗരിയ ലഡാക്കിലെത്തിയിരുന്നു.

ശ്രിനഗറിലെ ബേസ് ക്യാമ്പിലെത്തി അദ്ദേഹം മുതിര്‍ന്ന മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയും ചെയ്തു.ലേയിലേയും ശ്രിനഗറിലെയും ബേസ് ക്യാമ്പുകളിലാണ് വ്യോമസേനാ മേധാവി സന്ദര്‍ശനം നടത്തിയത്.
കിഴക്കന്‍ ലഡാക്ക് പ്രദേശത്ത് സേന നടത്തുന്ന ഏതൊരു സൈനിക നീക്കത്തിനും ഏറ്റവും നിര്‍ണായകമാകുന്ന ബേസ്‌ക്യാമ്പുകളാണ് ശ്രീനഗര്‍ ലേ എയര്‍ബേസുകള്‍.

കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തിയിലെ മുഴുവന്‍ സൈനികവിന്യാസത്തിന്റെയും പ്രവര്‍ത്തന സന്നദ്ധത സൈനിക മേധാവി വിലയിരുത്തി. ലഡാക്ക് സെക്ടറിലെ ഇന്ത്യന്‍ സൈനികര്‍ക്ക് വ്യോമ സഹായം നല്‍കുന്നതിനായി, അമേരിക്കന്‍ അപ്പാഷെ ആക്രമണ ഹെലികോപ്റ്ററുകള്‍ പ്രദേശങ്ങള്‍ക്ക് സമീപം വിന്യസിച്ചിട്ടുണ്ട്.

സൈനികരുടെ ഗതാഗതത്തിനും അന്തര്‍-വാലി ട്രൂപ്പ് ട്രാന്‍സ്ഫറിനും ചിനൂക്ക് ഹെലികോപ്റ്ററുകള്‍ ലേ എയര്‍ബേസിലും പരിസരത്തും വിന്യസിച്ചിട്ടുണ്ട്. യുദ്ധ സാമഗ്രികള്‍ കൊണ്ടുപോകുന്നതിനായി എം.ഐ -17 വി 5 മീഡിയം-ലിഫ്റ്റ് ചോപ്പറുകളും ഈ പ്രദേശത്ത് വിന്യസിച്ചുട്ടുണ്ട്.

ലഡാക്ക്, ടിബറ്റ് മേഖലകളിലെ ലേ, ശ്രീനഗര്‍, അവന്തിപൂര്‍, ബറേലി, അഡാംപൂര്‍, ഹല്‍വാര (ലുധിയാന), അംബാല, സിര്‍സ എന്നിവയുള്‍പ്പെടെ ഒന്നിലധികം വിമാനതാവളങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയുടെ നീക്കത്തിന് കരുത്ത് നല്‍കും. എന്നാല്‍ ചൈനയ്‌ക്ക് ഹോടാനില്‍ നിന്ന് മാത്രമെ സൈനിക നീക്കങ്ങള്‍ നിയന്ത്രിക്കാനാവൂ.

പോര്‍ വിമാനങ്ങളായ സുഖോയ് 30 എംകെഐ,മിറാഷ് 2000,ജാഗ്വാര്‍ എന്നിവയെല്ലാം പൂര്‍ണ്ണ സജ്ജമാക്കിയതായി വ്യോമസേന വ്യക്തമാക്കി.അതിര്‍ത്തിയില്‍ ഇന്ത്യന്‍ സേന അതീവ ജാഗ്രതയിലാണ്, ബോഡി പ്രൊട്ടക്ടീവ് സ്യുട്ടുകളും ബാറ്റണുകളുമായി കൂടുതല്‍ സൈനികരെ അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടുണ്ട് .ചൈനയുടെ ഭാഗത്ത് നിന്ന് എന്ത് പ്രകോപനം ഉണ്ടായാലും ശക്തമായി തന്നെ തിരിച്ചടി നല്‍കുന്നതിനാണ് സേനയ്‌ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഇന്ത്യ സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണെന്നും എന്നാല്‍ പ്രകോപനമുണ്ടായാല്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന ശക്തമായ മുന്നറിയിപ്പാണ് പ്രധാനമന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായത്.

അതേ സമയം അതിര്‍ത്തിയിലെ സംഘര്‍ഷം ചര്‍ച്ചചെയ്യാനായി പ്രധാനമന്ത്രി ഇന്ന് പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗവും വിളിച്ചു ചേര്‍ത്തിട്ടുണ്ട്. പ്രതിപക്ഷ പാര്‍ട്ടികളുടെ അഭിപ്രായവും പ്രധാനമന്ത്രി ഇക്കാര്യത്തില്‍ പരിഗണിക്കുമെന്നാണ് സൂചന.

Tags: IAFINDIAN AIRFORCEindia-china border
Share8148
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies