കോണ്‍ഗ്രസുകാര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പഠിക്കരുതെന്ന് ബിജെപി സംസ്ഥാന വൈസ്പ്രസിഡണ്ട് ഡോ.കെ.എസ് രാധാകൃഷ്ണന് .ഇന്ത്യാ ചൈന സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കോണ്‍ഗ്രസിനെതിരെ കെ.എസ് രാധാകൃഷ്ണന് വിമര്‍ശനമുന്നയിച്ചിരിക്കുന്നത്.
അതിര്‍ത്തിയില്‍ ചൈന വെടിമരുന്ന് ഉണക്കിക്കൊണ്ടിരുന്നപ്പോള്‍ ഇന്ത്യയില്‍ ആന്റണി, പഴംപായയില്‍ കളിക്കുകയായിരുന്നുവെന്നും രാധാകൃഷ്ണന് ഫേസ്ബുക്ക് പോസ്റ്റില്‍ പരിഹസിക്കുന്നു. ഇടശ്ശേരിയുടെ ബുദ്ധനും നരിയും എന്ന കവിതയിലെ വരികള്‍ ചൂണ്ടിക്കാട്ടിയാണ് രാധാകൃഷ്ണന്റെ പോസ്റ്റ്. അയല്ക്കാരന് വെടിമരുന്നുണക്കുമ്പോള് ഞാന്‍ നെല്ലുചിക്കണമോ? എന്ന് ചോദിച്ചത് ഇടശ്ശരിയാണ് എന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.
ചൈനയുടെ അതിര്‍ത്തില്‍ വന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ ഏഴുവര്‍ഷം രാജ്യരക്ഷ മന്ത്രിയായിരുന്ന ആന്റണി ഒന്നും ചെയ്തില്ല. അതിനു കാരണമായി പറഞ്ഞത്, അതിര്‍ത്തിയില്‍ വികസന പ്രവര്‍ത്തങ്ങള്‍ വേണ്ട എന്നതായിരുന്നു, ഇന്ത്യയുടെ നയപരമായ തീരുമാനം എന്നാണ്. നയം ഇരുമ്പുലക്കയല്ല, സാഹചര്യത്തിന് അനുസരിച്ച് മാറ്റാവുന്നതും മാറ്റേണ്ടതുമാണ്.
ചൈന ചതിക്കുമെന്ന് പഞ്ചശീലം പറഞ്ഞു വഞ്ചിതരായ ഇന്ത്യക്ക് പണ്ടേ അറിയാവുന്നത് അല്ലെ. അപ്പോള്‍ വീണ്ടും ചൈനയെ കണ്ണുമടച്ച് എന്തുകൊണ്ട് വിശ്വസിച്ചു? അതിന് ഒരു വിശദീകരണം ഏറ്റവുമധികം കാലം രാജ്യരക്ഷ മന്ത്രിയായിരുന്ന ആന്റണി പറയുക തന്നെ വേണംമെന്നും പോസ്റ്റില്‍ രാധാകൃഷ്ണന് വ്യക്തമാക്കുന്നു.