അമേരിക്ക നയം കടുപ്പിക്കുന്നു: ചൈനയുടെ സൈനിക നീക്കങ്ങള്‍ക്കെതിരെ ഇന്ത്യയെ സംരക്ഷിക്കും: മൈക്ക് പോംപിയോ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അമേരിക്ക നയം കടുപ്പിക്കുന്നു: ചൈനയുടെ സൈനിക നീക്കങ്ങള്‍ക്കെതിരെ ഇന്ത്യയെ സംരക്ഷിക്കും: മൈക്ക് പോംപിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2020, 08:30 am IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടണ്‍: സൈനിക പ്രകോപനങ്ങളുമായി ഇറങ്ങിത്തിരിച്ചിരിക്കുന്ന ചൈനക്കെതിരെ ആഞ്ഞടിച്ച് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി. ഇന്ത്യയടക്കമുള്ള അയല്‍രാജ്യങ്ങള്‍ക്ക് മേല്‍ സൈനിക അധിശത്വം നേടാനുള്ള ചൈനയുടെ പീപ്പീള്‍സ് ലിബറേഷന്‍ ആര്‍മിയുടെ നീക്കങ്ങള്‍ അതീവ ഗൗരവതരമായ വിഷയമാണെന്ന് മൈക്ക് പോംപിയോ.

ചൈനയുടെ സൈനിക വിഷയത്തില്‍ കടുത്തവിമര്‍ശനവുമായി മൈക്ക് പോംപിയോ എത്തുന്നു എന്നത് ഏറെ ശക്തമായ നടപടികളിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യക്കെതിരെ ചൈന അതിര്‍ത്തിയില്‍ ഉണ്ടാക്കിയ സംഘര്‍ഷത്തില്‍ ആദ്യം മദ്ധ്യസ്ഥതയ്‌ക്ക് തയ്യാറാണെന്ന് പറഞ്ഞ അമേരിക്കയുടെ നയം മാറുന്നതായാണ് സൂചന.  ചൈനയുടെ സൈന്യത്തിനെതിരെ ശക്തമായ വാക്കുകളാണ് മൈക്ക് പോംപിയോ ഉപയോഗിച്ചിരിക്കുന്നത്. ബ്രസ്സല്‍സ് ഫോറത്തിന്റെ വെര്‍ച്വല്‍ സമ്മേളന ത്തിലാണ് പോംപിയോ ചൈനക്കെതിരെ പ്രതികരിച്ചത്.

‘ചൈനയുടേത് സൈനിക പ്രകോപനങ്ങളാണ്. അതിര്‍ത്തിയില്‍ അതീവഗുരുതരാവസ്ഥ സൃഷ്ടിക്കുന്ന സംഘര്‍ഷങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നു. ഇതെല്ലാം ഇന്ത്യക്ക് നേരെ ചൈനീസ് കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ കൃത്യമായ നീക്കമായി അമേരിക്ക വിലയിരുത്തുകയാണ്. ഇന്ത്യയോടും വിയറ്റ്‌നാമിനോടും മറ്റ് നിരവധി അയല്‍രാജ്യങ്ങളോടും ചൈനയുടെ നടപടി സമാനമാണ്’ മൈക്ക് പോംപിയോ പറഞ്ഞു.

എല്ലാ വിദേശരാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരുമായി ചൈനയുടെ നടപടികളെ വിലയിരുത്തി. എല്ലാവരും ചൈനയുടെ സൈനിക നടപടിയുടെ ഗൂഢനീക്കങ്ങളെ വിമര്‍ശിക്കുകയാണ്. തെക്കന്‍ ചൈനാ കടലിലെ പടയൊരുക്കത്തെ യൂറോപ്പ്യന്‍ യൂണിയന്‍ ആശങ്കയോടെയാണ് കാണുന്നത്. ഇന്ത്യയടക്കമുള്ള തികച്ചും ശാന്തമായ അയല്‍രാജ്യ ങ്ങളോടുപോലും ചൈനയുടെ സൈനിക നീക്കം ഏറെ അപലപനീയമാണെന്നും പോംപിയോ ചൂണ്ടിക്കാട്ടി.

ഇത്തരം മേഖലകളില്‍ അമേരിക്കയുടെ സന്നാഹം കുറവാണ്. അതിനെ ചൈനകുറച്ചു കാണരുത്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് പെസഫിക് മേഖലയില്‍ വിയറ്റ്‌നാം, ഇന്തോനേഷ്യ, മലേഷ്യ എന്നിവര്‍ക്കെതിരെ ചൈനയുടെ ഭാഗത്തുനിന്നും അനാവശ്യ പ്രകോപനങ്ങളാണുള്ളത്. അതിനെ പ്രതിരോധിക്കാന്‍ വേണ്ട എല്ലാ നടപടികളും എടുക്കുമെന്ന മുന്നറിയിപ്പും പോംപിയോ നല്‍കി. സമ്മേളനത്തില്‍ പ്രധാന യൂറോപ്പ്യന്‍ രാജ്യങ്ങളുടെ സ്ഥാനപതിമാരടക്കം ചൈനയെ വിമര്‍ശിച്ചു. എല്ലാ രാജ്യങ്ങളോടും ചൈന നടത്തിയ വാഗ്ദ്ദാനങ്ങളെല്ലാം വെറും കള്ളമാണെന്നും ഒരു അന്താരാഷ്‌ട്ര നിയമവും ചൈന സ്വയം പാലിക്കാന്‍ തയ്യാറല്ലെന്നും അവര്‍ ആരോപിച്ചു. ഏറ്റവും പുതിയ ഉദാഹരണമായി കൊറോണ വ്യാപനവും എല്ലാവരും ചൂണ്ടിക്കാട്ടി.

Tags: US-chinaus-iNDIAUS-china-india
Share
Tweet
SendShare

More News from this section

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

Latest News

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies