ന്യൂഡല്‍ഹി: 1971ലെ ഇന്ത്യ-പാകിസ്താന്‍ യുദ്ധത്തില്‍ ഇന്ത്യയെ നയിച്ച ധീര സൈനികന്‍ സാം മനേക് ഷായ്‌ക്ക് ആദരമര്‍പ്പിച്ച് ഇന്ത്യന്‍ സൈന്യം. 2008 ജൂണ്‍ 27നാണ് അദ്ദേഹം അന്തരിച്ചത്. പാകിസ്താനെതിരെ നടന്ന ചരിത്രപരമായ യുദ്ധത്തില്‍ ഇന്ത്യ വിജയിച്ചപ്പോള്‍ നിര്‍ണായക സ്വാധീനം ചെലുത്തിയത് സാം മനേക് ഷായായിരുന്നു.
ഫീല്‍ഡ് മാര്‍ഷല്‍ എന്ന ഇന്ത്യന്‍ കരസേനയുടെ പരമോന്നത പദവിയിലെത്തിയ ആദ്യ വ്യക്തിയാണ് സാം ഹോര്‍മുസ്ജി ‘സാം ബഹാദൂര്‍’ ജംഷെഡ്ജി മനേക് ഷാ. 1934 ഫെബ്രുവരിയില്‍ പട്ടാളത്തില്‍ ചേര്‍ന്ന മനേക് ഷാ രണ്ടാം ലോകമഹായുദ്ധത്തിലും പങ്കെടുത്തു. മിലിട്ടറി സ്റ്റാഫ് കോളേജ് ഡയറക്ടര്‍, ബ്രിഗേഡിയര്‍, മേജര്‍, ജനറല്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. 1969ല്‍ മനേക് ഷാ കരസേനാ മേധാവിയായി നിയമിതനായി.
#IndianArmy remembers #FieldMarshal SHFJ Manekshaw on 12th Anniversary of his passing away. Commandant #DSSC #Wellington laid a wreath at the final resting place of the revered soldier on behalf of the Tri-Services Fraternity.#Remembrance pic.twitter.com/yOBADxVOOU
— ADG PI – INDIAN ARMY (@adgpi) June 27, 2020
തുടര്‍ന്ന് 1971ലെ ഇന്ത്യ-പാക് യുദ്ധത്തിലൂടെ ബംഗ്ലാദേശിന്റെ വിമോചകനെന്ന് അദ്ദേഹം അറിയപ്പെട്ടു. ഇന്ത്യയുടെ പ്രഥമ ഫീല്‍ഡ് മാര്‍ഷലായ മനേക് ഷായ്‌ക്ക് 1968ല്‍ പത്മഭൂഷണ്‍ പുരസ്‌കാരവും 1972ല്‍ പത്മവിഭൂഷണ്‍ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.















