ബാഴ്സലോണ: നിര്‍ണായക മത്സരത്തില്‍ ബാഴ്സലോണയെ സമനിലയില്‍ തളച്ച് സെല്‍റ്റ വിഗോ. ഇരു ടീമുകളും രണ്ടു ഗോള്‍ വീതം അടിച്ചു സമനിലയില്‍ പിരിഞ്ഞു. മത്സരം സമനിലയില്‍ പിരിഞ്ഞതോടെ കിരീട പോരാട്ടത്തില്‍ ബാഴ്സക്ക് തിരിച്ചടിയായി. സെല്‍റ്റ വിഗോയുടെ ഗ്രൗണ്ടിലാണ് മത്സരം നടന്നത്.
ബാഴ്സലോണയ്ക്കായി ലൂയിസ് സുവാരസ് ഇരട്ടഗോള്‍ നേടി. ലയണല്‍ മെസിയാണ് രണ്ട് ഗോളുകള്‍ക്കും വഴിയൊരുക്കിയത്. 20-ാം മിനിട്ടിലാണ് മെസിയുടെ അളന്നു മുറിച്ച ഫ്രീ കിക്കിലൂടെ ബാഴ്സ ലീഡ് നേടിയത്. തുടര്‍ന്ന് രണ്ടാം പകുതിയില്‍ സെല്‍റ്റ വിഗോയ്ക് വേണ്ടി 50-ാം മിനിട്ടില്‍ സ്മോളവ് ഗോള്‍ നേടി. 67-ാം മിനിട്ടില്‍ സൂവാരസിലൂടെ ബാഴ്സ വീണ്ടും മുന്നിലെത്തിയെങ്കിലും 88-ാം മിനിട്ടില്‍ ഇയാഗോ അസ്പസ് നേടിയ മിന്നും ഫ്രീ കിക്കാണ് മത്സരഫലത്തില്‍ നിര്‍ണായകമായത്.
കീരീട പോരാട്ടത്തില്‍ ബാഴ്സ ഒന്നാമത് എത്തിയെങ്കിലും രണ്ടാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡിനേക്കാള്‍ വെറും ഒരു പോയിന്റിന്റെ ലീഡ് മാത്രമാണുള്ളത്. 32 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബാഴ്സക്ക് 69 പോയിന്റാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള റയലിന് 31 മത്സരങ്ങളില്‍ നിന്നും 68 പോയിന്റുണ്ട്. ഇന്ന് എസ്പാനയോളുമായി നടക്കുന്ന മത്സരം റയലിന് നിര്‍ണായകമാണ്.