ചൈനക്കെതിരെ ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ സമിതി : ടിബറ്റിലേയും സിന്‍ജിയാംഗിലേയും അടിച്ചമര്‍ത്തലുകള്‍ക്കെതിരെ ഇന്ന് യോഗം
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചൈനക്കെതിരെ ഐക്യരാഷ്‌ട്ര സഭ മനുഷ്യാവകാശ സമിതി : ടിബറ്റിലേയും സിന്‍ജിയാംഗിലേയും അടിച്ചമര്‍ത്തലുകള്‍ക്കെതിരെ ഇന്ന് യോഗം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 30, 2020, 08:31 am IST
FacebookTwitterWhatsAppTelegram

ജനീവ: ചൈനക്കെതിരെ ഐക്യരാഷ്‌ട്ര സഭ നടപടിക്കൊരുങ്ങുന്നു. ടിബറ്റിലും ചൈനയുടെ ഭാഗമായ സിന്‍ജിയാംഗ് മേഖലകളിലും നടന്നുവരുന്ന അടിച്ചമര്‍ത്തലും മനുഷ്യാവകാശ ലംഘനത്തിനുമെതിരെയാണ് നടപടിക്കൊരുങ്ങുന്നത്. ഐക്യരാഷ്‌ട്ര സഭയിലെ സ്വതന്ത്രമായിട്ടുള്ള വിദഗ്ധരുടെ സംഘമാണ് ചൈനക്കെതിരെ ശക്തമായ നടപടിയ്‌ക്ക് ശുപാര്‍ശ ചെയ്തിരിക്കുന്നത്. പ്രദേശത്തെ സ്വാതന്ത്ര്യത്തിനും സുരക്ഷയ്‌ക്കും ചൈനയുടെ പട്ടാള നയങ്ങള്‍ തീര്‍ത്തും ഭീഷണിയാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ഐക്യരാഷ്‌ട്ര സഭയിലെ വീറ്റോ അധികാരമുള്ള ഒരു രാജ്യത്തിനെതിരെ ഇത്രശക്തമായ ആരോപണം ഉണ്ടാകുന്നത് ഇതാദ്യമായാണ്.

‘ വളരെ ഗുരുതരമായ സാഹചര്യമാണ് ഏഷ്യന്‍ മേഖലയില്‍ ചൈന  സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. അതിനാല്‍ ഉടന്‍ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു’ സമിതി ചൂണ്ടിക്കാട്ടി. ചൈനയില്‍ ഒരു ജനസമൂഹത്തെ മൊത്തമായി തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നതിനെതിരെ ലോകമന:സാക്ഷി ഉണരേണ്ടിയിരിക്കുന്നു. ഒപ്പം എല്ലാ ലോകരാജ്യങ്ങളും  കൂട്ടായ്മ ഉണ്ടാക്കണം. സിന്‍ജിയാംഗ് മേഖലയിലേയും ടിബറ്റിലേയും ചൈനയുടെ അതിക്രമത്തിനെതിരെ പ്രതികരിക്കാണമെന്നും ഐക്യരാഷ്‌ട്രസഭയുടെ പ്രത്യേക സമിതി ആഹ്വാനം ചെയ്തു.

‘ചൈന നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ നിരവധിയാണെന്ന് സമിതി മനസ്സിലാക്കുന്നു. ചൈനയ്‌ക്കകത്തെ സ്വാതന്ത്ര്യം എന്നത് എല്ലാ മനുഷ്യാവകാശങ്ങളും ലംഘിക്കുന്നതാണ്. മനുഷ്യാവകാശ പ്രവര്‍ത്തകരെ ക്രൂരമായാണ് കൈകാര്യം ചെയ്യുന്നത്. ഒപ്പം അവരുടെ മണ്ണില്‍ ജീവിക്കുന്ന ഉയിഗുര്‍ മുസ്ലീം സമൂഹത്തിനെ കാലങ്ങളായി അടിച്ചമര്‍ത്തുന്നു. ടിബറ്റന്‍ ജനതയ്‌ക്കും സ്വയംഭരണസംവിധാനത്തിനും മേല്‍ കടന്നുകയറ്റം നടത്തുന്നു.’ ഐക്യരാഷ്‌ട്ര സഭാ വിദ്ഗധ സമിതി വിശദീകരിച്ചു.

ലോകരാഷ്‌ട്രങ്ങളോടും മനുഷ്യാവകാശ സംഘടനകളോടും ഒത്തുചേര്‍ന്ന് പ്രതികരിക്കാനുള്ള ശക്തമായ ആഹ്വാനവും നിര്‍ദ്ദേശവും ചൈനയ്‌ക്കമേല്‍ ഐക്യരാഷ്‌ട്ര സഭ നടത്തുന്നതിനെ അത്യപൂര്‍വ്വ തീരുമാനമെന്നാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങള്‍ വിലയിരുത്തുന്നത്. ചൈനക്കെതിരെ സംസാരിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരുടെ തുടര്‍ച്ചയായ തിരോധാനത്തിനെതിരെ നിരവധി പരാതികള്‍ ഐക്യരാഷ്‌ട്ര സഭയ്‌ക്ക് ലഭിച്ചിരുന്നു.

ചൈനയുടെ അടിച്ചമര്‍ത്തുന്ന സ്വഭാവത്തെ വിലയിരുത്തുന്നതിന് പ്രത്യേക യോഗം വിളിക്കാനും വിദഗ്ധസമിതി നിര്‍ദ്ദേശിച്ചു. ഒപ്പം ഐക്യരാഷ്‌ട്ര സഭയുടെ തീര്‍ത്തും സ്വതന്ത്രവും നിഷ്പക്ഷവുമായ ഒരു സംഘം എല്ലാ പ്രശ്‌നങ്ങളും അടിയന്തിരമായി നിരീക്ഷിക്കുകയും എല്ലാവര്‍ഷവും സഭയ്‌ക്ക് മുന്നില്‍ വയ്‌ക്കണമെന്നും സമിതി വ്യക്തമാക്കി.

Tags: un HUMAN RIGHTS
Share1650TweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies