പാരീസ്: ലഡാക്കില്‍ ചൈനക്കെതിരെ പോരാടി വീരമൃത്യുവരിച്ച സൈനികര്‍ക്ക് ഫ്രാന്‍സിന്റെ ആദരം. ഫ്രഞ്ച് പ്രതിരോധമന്ത്രി ഫ്ലോറന്‍സ് പാര്‍ലെയാണ് രാജ്നാഥ് സിംഗിന് ഔദ്യോഗികമായ ആദരാഞ്ജലി സന്ദേശം അയച്ചത്. ഇന്ത്യയ്ക്കൊപ്പം എന്നും കരുത്തോടെ ഒരു സുഹൃദ് രാഷ്ട്രമായി നിലകൊള്ളുമെന്നും സന്ദേശത്തില്‍ സൂചിപ്പിച്ചിട്ടുള്ളതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
‘ഈ വീരമൃത്യു രാജ്യത്തിനും സൈനികര്‍ക്കും അവരുടെ കുടുംബത്തിനും ഒരു തീരാ നഷ്ടമാണ്. ഫ്രഞ്ച് സൈന്യത്തിനൊപ്പം് താനും തന്റെ രാജ്യവും ഇന്ത്യക്കൊപ്പം ഉറച്ചുനിന്നു കൊണ്ട് സൈനികര്‍ക്ക് ആദരാഞ്ജലിയര്‍പ്പിക്കുകയാണ്. ഇന്ത്യന്‍ സൈനികര്‍ക്കും അവരുടെ കുടുംബത്തിനും തന്റെ രാജ്യത്തിന്റെ ആദരവ് അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു’ ഫ്രാന് സിന്റെ പ്രതിരോധമന്ത്രി പാര്‍ലെ അനുശോചന സന്ദേശത്തിലെഴുതി.
ഇന്ത്യന്‍ പ്രതിരോധകരാറില് റഫേല്‍ വിമാനങ്ങള്‍ അടുത്തമാസം കൈമാറാനിരിക്കെ ഫ്രഞ്ച് പ്രതിരോധ മന്ത്രിയുടെ ഐക്യദാര്‍ഢ്യ പ്രഖ്യാപനം ഏറെ പ്രാധാന്യത്തോടെയാണ് ഇന്ത്യ കാണുന്നത്. ഇന്ത്യയിലേക്ക് വരാനുള്ള സന്നദ്ധതയും പാര്‍ലെ കത്തിലൂടെ പ്രകടിപ്പിച്ചിട്ടുണ്ട്.
ചൈനക്കെതിരെ ലഡാക്കില്‍ പോരാടി വീരമൃത്യുവരിച്ച 20 സൈനികര്‍ക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അനുശോചന സന്ദേശം വന്നുകൊണ്ടിരിക്കുകയാണ്. കനത്ത ഏറ്റുമുട്ടലില്‍ ഇന്ത്യന്‍ സൈനികരുടെ പോരാട്ടവീര്യത്തെ എല്ലാ രാജ്യങ്ങളും പ്രകീര്ത്തി ക്കുകയാണ്. ചൈന നടത്തുന്ന അപ്രതീക്ഷിത നീക്കങ്ങള്‍ അതിര്‍ത്തിയിലെ എല്ലാ അന്താ രാഷ്ട്ര മര്യാദകളും ലംഘിക്കുന്നതാണെന്ന് അമേരിക്കയ്ക്ക് പുറമേ ബ്രിട്ടണും മുന്നേതന്നെ അപലപിച്ചിരുന്നു.