ആലപ്പുഴ : പ്രളയത്തിന്റെ കെടുതികളെ അതിജീവിച്ച് പരീക്ഷ എഴുതിയ കുട്ടനാട്ടിലെ വിദ്യാർത്ഥികൾക്ക് എസ്.എസ്.എൽ.സി പരീക്ഷയിൽ 100 ശതമാനം വിജയം. 36 സ്ക്കൂളുകളിൽ നിന്നായി 2106 വിദ്യാർത്ഥികളാണ് കുട്ടനാട് വിദ്യാഭ്യാസ ജില്ലയിൽ നിന്ന് പരീക്ഷ എഴുതിയത്.
ചരിത്രത്തിലാദ്യമായാണ് കുട്ടനാട് വിദ്യാഭ്യാസ ജില്ലയ്ക്ക് 100 ശതമാനം വിജയം നേടാനാകുന്നത്. കഴിഞ്ഞ പ്രളയം 30 ദിവസത്തിലധികം അധ്യയന ദിനങ്ങൾ കവർന്നപ്പോൾ എല്ലാ പ്രതിസന്ധികളേയും ചെറുത്ത് തോപ്പിച്ചാണ് കുട്ടനാട് 100 ശതമാനം വിജയം നേടിയത്.
സംസ്ഥാനത്ത് ഏറ്റവും ഉയർന്ന വിജയശതമാനമുള്ള വിദ്യാഭ്യാസ ജില്ല കൂടിയാണ് കുട്ടനാട്.