ദോഹ. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സ്വകാര്യമേഖലയില്‍ വെട്ടിക്കുറച്ച ജോലി സമയം ജൂലൈ രണ്ടു(വ്യാഴം) മുതല്‍ പൂര്‍വസ്ഥിതിയിലാക്കി മന്ത്രിസഭാ ഉത്തരവ്. പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍അസിസ് അല്‍താനിയുടെ അധ്യക്ഷതയില്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം. സെന്‍ട്രല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ രൂപീകരണം സംബന്ധിച്ച 1998ലെ 12ാം നമ്പര്‍ നിയമത്തിലെ ഏതാനും വകുപ്പുകള്‍ ഭേദഗതി ചെയ്യാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളാനും തീരുമാനമായി. ഖത്തറില്‍ ജനാധിപത്യ രീതിയില്‍ പ്രതിനിധികളുടെ തിരഞ്ഞെടുപ്പു നടക്കുന്ന സ്ഥാപനമാണ് സെന്‍ട്രല്‍ മുനിസിപ്പല്‍ കൗണ്‍സില്‍.