ജനീവ: ഐക്യരാഷ്ട്ര സുരക്ഷാ കൗണ്‍സില്‍ യോഗത്തില്‍ ചൈനയെ അന്താരാഷ്ട്ര തലത്തില്‍ സമ്മര്‍ദ്ദത്തിലാക്കാന്‍ ഇന്ത്യയുടെ ശക്തമായ ഇടപെടല്‍. സുരക്ഷാ കൗണ്‍സിലിന്റെ 15 അംഗസമിതിയില്‍ യോഗ്യത നേടിയ ശേഷം ആദ്യമായാണ് ചൈനയുടെ വിദേശരാജ്യങ്ങ ളോടുള്ള ഇടപെടലുകള്‍ക്കെതിരെ ഇന്ത്യ പ്രതികരിക്കുന്നത്. ഹോങ്കോംഗില്‍ ചൈന നടത്തുന്ന ഇടപെടലിനെ വളരെ ഗൗരവത്തോടെയാണ് ഇന്ത്യ നിരീക്ഷിക്കുന്നതെന്ന് സുരക്ഷാ കൗണ്‍സില്‍ സ്ഥിരം പ്രതിനിധി വ്യക്തമാക്കി. രാജീവ് കുമാര്‍ ചാന്ദറാണ് ഇന്ത്യക്കായി വിഷയം കൗണ്‍സിലിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്.
‘ഹോങ്കോംഗിന്റെ എല്ലാ വളര്‍ച്ചയിലും ഇന്ത്യന്‍ സമൂഹത്തിന്റെ വലിയൊരു പങ്കുണ്ട്. ഒരു അന്താരാഷ്ട്ര വാണിജ്യകേന്ദ്രം എന്ന നിലയിലും ഒരു സ്വതന്ത്രഭരണ പ്രദേശം എന്ന നിലയിലുമാണ് ആ പ്രദേശത്തെ ഇന്ത്യ കണക്കാക്കുന്നത്. എന്നാല്‍ ചൈനയുടെ പ്രത്യേക അധികാര പരിധിയില്‍ നടക്കുന്ന സംഭവവികാസങ്ങളെ ആശങ്കയോടെ കാണുകയാണ്.’ ചാന്ദര്‍ വ്യക്തമാക്കി.
ആഗോളതലത്തില്‍ പ്രതിഷേധം ഉയരുമ്പോഴും ചൈന ദേശീയ സുരക്ഷാ നിയമം ഹോങ്കോംഗില്‍ നടപ്പാക്കിക്കഴിഞ്ഞു. ചൈന പിടിമുറുക്കുന്നതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ ഇന്നലെ 300 പ്രക്ഷോഭകാരികളെ തടവിലാക്കിയെന്ന വാര്‍ത്തയും പുറത്തുവന്നി രിക്കുകയാണ്. യാതൊരു വിധ അന്താരാഷ്ട്ര ഇടപെടലും ഇനി അനുവദിക്കില്ല. ഭരണകൂടത്തിനെതിരെ ഒരു ശബ്ദവും ഉയരാന്‍ പാടില്ല എന്നീ നിര്‍ദ്ദേശങ്ങളാണ് ഹോങ്കോംഗ് ജനതയ്ക്ക് മേല്‍ നിയമമായി മാറ്റിയിരിക്കുന്നത്. ഇത് ലംഘിച്ചാല്‍ 10 വര്‍ഷം മുതല്‍ ആ ജീവനാന്തകാല തടവാണ് ചൈന നടപ്പാക്കുക. തടവുകാരെ മുഴുവന്‍ ചൈനയിലെ ജയിലേക്കാണ് കൊണ്ടുപോവുക എന്ന ഭീകരാവസ്ഥയും ഹോങ്കോംഗിനെ ഭീതിയിലാഴ്ത്തിക്കഴിഞ്ഞു.