അഗര്‍ത്തല: ത്രിപുരയിലെ ജനങ്ങളുടെ പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ നൂതനപദ്ധതിയുമായി ബിപ്ലവ് കുമാര്‍ ദേബ് സര്‍ക്കാര്‍ രംഗത്ത്. സംസ്ഥാനത്ത് വ്യാപകമായി ലഭ്യമായതും വൈറ്റമിന്‍-സി സമൃദ്ധമായി അടങ്ങിയ ഫലവര്‍ഗ്ഗങ്ങള്‍ സൗജന്യമായി നല്‍കലാണ് പദ്ധതിയുടെ ആദ്യഘട്ടമെന്ന് മുഖ്യമന്ത്രി ബിപ്ലവ് പറഞ്ഞു. ത്രിപുരയില്‍ ധാരാളമായി വിളയുന്ന പൈനാപ്പിളും നാരങ്ങയും ആഴ്ചയിലൊരിക്കല്‍ സൗജന്യമായി നല്‍കുന്നതാണ് പദ്ധതി. കര്‍ഷകരില്‍ നിന്നും അതാത് ജില്ലാ ഭരണകൂടം ശേഖരിക്കുന്ന പഴങ്ങള്‍ ഗ്രാമപഞ്ചായത്തിലും വാര്‍ഡുകളിലും എത്തിച്ചാണ് വിതരണം നടക്കുക. മുഖ്യമന്ത്രി കൊറോണ പ്രതിരോധ യജ്ഞത്തിന്റെ ഭാഗമായിട്ടാണ് പൊതുജനാരോഗ്യ- പ്രതിരോധശേഷി വര്‍ദ്ധന പ്രചാരണം ആരംഭിക്കുന്നത്. ഈ മാസം നാലാം തീയതി മുതല്‍ പദ്ധതി നടപ്പിലാകും.
कोरोना से मुकाबला करने के लिए शरीर में प्रतिरोधक क्षमता की मजबूती जरूरी है। और प्रतिरोधक क्षमता की मजबूती के लिए विटामिन सी को कारगर माना गया है। आम नागरिकों को विटामिन सी युक्त फल और पेय पदार्थ उपलब्ध कराने के लिए हमारी सरकार #मुख्यमंत्री_कोरोना_प्रतिरोधक_अभियान शुरू कर रही है। pic.twitter.com/UDKZ4faUKP
— Biplab Kumar Deb (@BjpBiplab) July 1, 2020
‘വൈറ്റമിന്‍-സി സമൃദ്ധമായ പഴവര്‍ഗ്ഗങ്ങള്‍ എല്ലാ ശനിയാഴ്ചകളിലും ഉച്ചയ്ക്ക് 12 മണിമുതല്‍ വൈകിട്ട് നാലുമണി വരെ എല്ലാ ഗ്രാമപഞ്ചായത്തിലേയും സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ നിന്നും പൊതുജനത്തിന് സൗജന്യമായി വാങ്ങിക്കൊണ്ടുപോകാം. കൊറോണ പ്രതിരോധത്തിന് ആദ്യം സ്വന്തം ശരീരം ആരോഗ്യത്തോടെ ഇരിക്കണം. ജനങ്ങളെ ആരോഗ്യത്തോടെ സംരക്ഷിക്കേണ്ട ബാദ്ധ്യത സംസ്ഥാന സര്‍ക്കാറിനാണ്. ഇതിനായി വൈറ്റമിന്‍-സി നിറഞ്ഞ പഴവര്‍ഗ്ഗങ്ങള്‍ എല്ലാവര്ക്കും ലഭ്യമാക്കുകയാണ്’ ബിപ്ലവ് കുമാര്‍ ദേബ് തന്റെ ട്വിറ്ററിലൂടെ വ്യക്തമാക്കി.
പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പ് ദേശീയ ഗ്രാമീണ മന്ത്രാലയം കൃത്യമായി അവലോകനം ചെയ്യും. ഒരു കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ഇതിനായി നീക്കി വച്ചിരിക്കുന്നത്. ഹോട്ടികള്‍ച്ചര്‍ വകുപ്പിന്റെ ഉദ്യോഗസ്ഥരാണ് പഴവര്‍ഗ്ഗങ്ങള്‍ ശേഖരിക്കേ ണ്ടതെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. നിലവില്‍ സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം 1396 ആണ്. ഇതില്‍ 302 പേര്‍ക്കാണ് രോഗം കാര്യമായിട്ടുളളത്. 1093പേര് രോഗമുക്തി നേടി. സംസ്ഥാനത്ത് ഒരു വ്യക്തി മാത്രമാണ് കൊറോണ മൂലം മരണമടഞ്ഞതെന്നും ത്രിപുര ആരോഗ്യവകുപ്പ് അറിയിച്ചു.