ബീജിംഗ്: ചൈനയുടെ ദേശീയ സുരക്ഷ നിയമത്തിനെതിരെ തായ്വാന് രംഗത്ത്. ചൈന നിയമം പാസാക്കിയതോടെ നിരവധിയാളുകളാണ് ഹോങ്കോംഗ് വിട്ടുപോകാനൊരുങ്ങുന്നത്. ഇതോടെ ഹോങ്കോംഗില്‍ നിന്ന് പലായനം ചെയ്യുന്നവര്‍ക്കായി തായ്വന് പ്രത്യേക ഓഫീസ് ആരംഭിച്ചു.
തായ്വാന്-ഹോങ്കോംഗ് സര്‍വീസ് ആന്‍ഡ് എക്സ്ചേഞ്ച് ഓഫീസാണ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. തായ്വാന്റെ തലസ്ഥാനമായ തായ്പേയിലാണ് ഓഫീസ് ആരംഭിച്ചിരിക്കുന്നത്. ഹോങ്കോംഗിന്റെ സ്വാതന്ത്ര്യവും ജനാധിപത്യവും സംരക്ഷിക്കാനായി സര്‍ക്കാര്‍ സ്വീകരിക്കുന്ന സുപ്രധാന ചുവടുവെയ്പ്പ് എന്നാണ് തായ്വാനിലെ മന്ത്രിയായ ഷെന്‍ മിങ് ടോങ് ഈ തീരുമാനത്തെ വിശേഷിപ്പിച്ചത്.
കഴിഞ്ഞ വര്‍ഷത്തോടെയാണ് ഹോങ്കോംഗില്‍ ജനാധിപത്യ അനുകൂലികളുടെ പ്രതിഷേധം ശക്തമായത്. ഹോങ്കോംഗിലെ പ്രതിഷേധത്തെ അടിമച്ചമര്ത്താനായാണ് ചൈന കഴിഞ്ഞ ആഴ്ച ദേശീയ സുരക്ഷ നിയമം പാസാക്കിയത്. ദേശീയ സുരക്ഷ നിയമം പാസാക്കിയതോടെ ഹോങ്കോംഗില്‍ നിന്നും ഇതുവരെ 200ഓളം ആളുകള്‍ തായ്വാനിലേക്ക് കുടിയേറിയതായാണ് റിപ്പോര്‍ട്ട്.
ദേശീയ സുരക്ഷാ നിയമ പ്രകാരം കേസുകളെല്ലാം ഇനി ചൈനീസ് ഭരണകൂടം തീരുമാനിക്കും വിധം ശിക്ഷിക്കപ്പെടും. ഹോങ്കോംഗില്‍ വിദേശ രാജ്യങ്ങളുടെ കൈകടത്തല്‍ സമ്പൂര്‍ണ്ണമായി നിര്‍ത്തലാക്കാനും ചൈനയുടെ സൈന്യത്തിന് കടന്നുവരാനുള്ള പാതയൊരുക്കലുമാണ് കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ ലക്ഷ്യം. സുരക്ഷ നിയമം ചൈന പാസാക്കിയതിന് പിന്നാലെ ആദ്യ അറസ്റ്റും ഹോങ്കോംഗില്‍ രേഖപ്പെടുത്തി. ബ്രിട്ടീഷ് ഭരണം അവസാനിച്ചതിന്റെ 23ാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ജനാധിപത്യ റാലിയില്‍ പങ്കെടുത്ത 10 പേരെയാണ് അറസ്റ്റ് ചെയ്തത്. 360ഓളം പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.