തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്ദോഗന് ഖത്തര്‍ സന്ദര്‍ശനത്തിനായി ദോഹയില്‍ എത്തി.ഹമദ് രാജ്യാന്തര വിമാനത്താവളത്തോടുചേര്ന്ന അമീരി ലോഞ്ചില്‍ ഉപപ്രധാനമന്ത്രിയും പ്രതിരോധ സഹമന്ത്രിയുമായ ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അത്തിയ എര്‍ദോഗനെ സ്വീകരിച്ചു. ഖത്തറിന്റെ ഏറ്റവുമടുത്ത സുഹൃദ് രാജ്യമാണ് തുര്‍ക്കി. ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയും എര്‍ദോഗനും തമ്മില്‍ ഏറ്റവും ഊഷ്മള സൗഹൃദമാണുള്ളത്.