തൃശൂർ : തൃശൂർ ജില്ലയിൽ 20 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. പത്ത് പേർ കൂടി രോഗം ഭേദമായി. ജില്ലയിൽ നിലവില്‍ ചികിത്സയിലുള്ളത് 189 പേരാണ്. ജില്ലയിൽ ഇതുവരെയുള്ള ആകെ പോസിറ്റീവ് കേസുകൾ 463. ആകെ നെഗറ്റീവ് കേസുകൾ 268.
വിദേശത്ത് നിന്നെത്തിയ 9 പേര്‍ക്കും, ഇതര സംസ്ഥാനത്ത് നിന്നെത്തിയ 4 പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ നാല് പേർ ബി.എസ്.എഫ് ജവാൻമാരാണ്. മൂന്ന് പേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.
ചങ്ങരംകുളം കണ്ടെയ്മെന്റ് സോണിലെ ബാങ്കിൽ ജോലി ചെയ്തിരുന്ന രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കത്തിലേർപെട്ട കുന്ദംകുളം സ്വദേശി (36, പുരുഷൻ), തൃശൂർ കോർപ്പറേഷനിൽ ജോലി ചെയ്യുന്ന രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ ഭാര്യയായ കുന്നംകുളത്ത് കുടുംബശ്രീയിൽ ജോലി ചെയ്യുന്ന 31കാരി, ജൂൺ 14ന് സൗദിയിൽ നിന്നും വന്ന രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച മുരിയാട് സ്വദേശി (32, സ്ത്രീ) എന്നിവർക്കാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.