ഹൈദരാബാദ്:ആന്ധ്രപ്രദേശില്‍ കൊറോണ ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മറവുചെയ്തത് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച്. ഇത്തരത്തില്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ടു ചെയ്യുന്ന മൂന്നാമത്തെ സംഭവമാണിത്. കൊറോണ ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മറവ് ചെയ്യാന്‍ ജെസിബി ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാദ്ധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്.
മരിച്ചയാളുടെ ശരീരഭാരം 170 കിലോയുണ്ടെന്നും അതിനാല്‍ വൈദ്യുത ശ്മശാനത്തില്‍ ദഹിപ്പിക്കാന്‍ ബുദ്ധിമുട്ടായിരുന്നെന്നുമാണ് അധികൃതരുടെ വിശദീകരണം. ബന്ധുക്കളുടെ അനുവാദത്തോടെയാണ് മണ്ണുമാന്ത്രിയന്ത്രം ഉപയോഗിച്ച് മൃതദേഹം നീക്കം ചെയ്തതും മറവു ചെയ്തതെന്നുമാണ് അധികൃതര്‍ പറയുന്നത്
നേരത്തെ ആന്ധ്രപ്രദേശില്‍ കൊറോണ രോഗിയുടെ മൃതദേഹം സംസ്കരിക്കാനായി ജെസിബിയില്‍ എത്തിച്ചത് വിവാദമായിരുന്നു. സോഷ്യല്‍ മീഡിയ വഴി ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരുന്നു.