പാക് അധിനിവേശ കശ്മീരില്‍ രണ്ടു ഡാമുകള്‍; ചൈനക്കെതിരെ പ്രതിഷേധ പ്രകടനങ്ങള്‍
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പാക് അധിനിവേശ കശ്മീരില്‍ രണ്ടു ഡാമുകള്‍; ചൈനക്കെതിരെ പ്രതിഷേധ പ്രകടനങ്ങള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2020, 08:34 am IST
FacebookTwitterWhatsAppTelegram

മുസാഫര്‍ബാദ്: പാക് അധിനിവേശ കശ്മീരിര്‍ ചൈനയുടെ കുതന്ത്രങ്ങള്‍ക്കെതിരെ പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ട്. പാകിസ്താനില്‍ പണിയുന്ന രണ്ട് അനധികൃത ഡാമുകള്‍ക്കെതിരെയാണ് പ്രക്ഷോഭം ശക്തമാകുന്നത്. പാക് അധീന കശ്മീര്‍ മേഖലയിലെ നീലം, ഝലം നദികളിലാണ് ചൈനയുടെ സഹായത്താല്‍ ഡാമുകള്‍ പണിയുന്നത്. പ്രദേശത്തെ വന്‍ ജനാവലിയാണ് ഡാമുകളുടെ നിര്‍മ്മാണത്തിനെതിരെ രംഗത്തു വന്നിരിക്കുന്നത്. ഇതോടൊപ്പം വൈദ്യുതി നിലയത്തിനായി പണിയുന്ന കൊഹ്ലാ പദ്ധതിക്കെതിരേയും ജനരോഷമുയരുകയാണ്.

1124 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കുന്ന പദ്ധതി എന്ന പേരിലാണ് പാക് അധീന കശ്മീരില്‍ പാകിസ്താനുമായി ചൈന കരാര്‍ ഒപ്പിട്ടത്.1000 കോടിരൂപയുടെ പദ്ധതിക്കാണ് ധാരണ. ചൈനയുടെ സാമ്പത്തിക ഇടനാഴി പദ്ധതി പ്രകാരമാണ് ഡാം നിര്‍മ്മിക്കുന്നത് അതിനായി ത്രീ ഗോര്‍ജസ് കോര്‍പ്പറേഷന്‍ എന്ന ഒരു ഉപസ്ഥാപനവും ചൈന പാകിസ്താനില്‍ രൂപീകരിച്ചിരിക്കുകയാണ്. പ്രദേശത്തെ പാരിസ്ഥിതിക സന്തുലനം തകര്‍ക്കാനുള്ള പുറപ്പാടിലാണ് ചൈനയെ കൂട്ടുപിടിച്ച് ഇമ്രാന്‍ ഭരണകൂടമെന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുകയാണ്.

അതിര്‍ത്തിയില്‍ അനധികൃത ഡാമുകള്‍ പണിത് ജലബോംബ് സംവിധാനം ഒരുക്കുന്ന ചൈനയുടെ കുതന്ത്രമാണെന്നും പ്രതിഷേധിക്കുന്നവരില്‍ ഒരു വിഭാഗം ചൂണ്ടിക്കാട്ടി. ഇത് ഐക്യരാഷ്‌ട്ര രക്ഷാ സമിതിയുടെ ഡാമുകള്‍ പണിയുന്നതുമായി ബന്ധപ്പെട്ട അന്താരാഷ്‌ട്ര നിയമങ്ങളുടെ ലംഘനമാണെന്നും കശ്മീര്‍ ജനത ചൂണ്ടിക്കാട്ടുന്നു. തര്‍ക്കപ്രദേശത്ത് ഡാം പണിയാന്‍ ഏതു നിയമപ്രകാരമാണ് പാകിസ്താനും ചൈനയും ധാരണ ഒപ്പിട്ടതെന്ന് വ്യക്തമാക്കണമെന്ന് പ്രതിഷേധക്കാര്‍ ചോദിച്ചു. നിലവില്‍ പാകിസ്താന് എല്ലാവിധ സാമ്പത്തിക-സൈനിക പിന്തുണയും നല്‍കുന്ന ചൈനക്കെതിരെ സ്വന്തം ജനങ്ങള്‍ തിരിയുന്നതിന്റെ ആശങ്കയിലാണ് ഇമ്രാന്‍ ഭരണകൂടം. ചൈന പാകിസ്താനെ സാമ്പത്തിക അടിമയാക്കിയിരിക്കുകയാണെന്ന അമേരിക്കന്‍ വിദേശകാര്യവകുപ്പിന്റെ റിപ്പോര്‍ട്ടുകള്‍ക്ക് പിറകേയാണ് പാക്അധീന കശ്മീരില്‍ പാക് വിരുദ്ധവികാരം ആളിപ്പടരുന്നത്.

Tags: pak-chinaPOK
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ;

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies