ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും പാക് പ്രകോപനം. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന് നടത്തിയ ആക്രമണത്തില്‍ ഗ്രാമീണന് കൊല്ലപ്പെട്ടു. പൂഞ്ച് ജില്ലയിലെ ബലാക്കോട്ട് മേഖലയിലാണ് പാകിസ്താന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തിയത്. ആക്രമണത്തില്‍ ഒരു ഗ്രാമീണന് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു പാകിസ്താന് ആക്രമണം നടത്തിയതെന്ന് അധികൃതര്‍ അറിയിച്ചു. നേരത്തെ മെന്‍ഡാര്‍ മേഖലയിലും പാകിസ്താന് വെടിവെയ്പ്പും ഷെല്ലാക്രമണവും നടത്തിയിരുന്നു.
കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും അതിര്‍ത്തിയില്‍ പാക് പ്രകോപനം തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസവും കശ്മീരില്‍ പാകിസ്താന് വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു.
ലോകം കൊറോണയ്ക്കെതിരെ പോരാടുമ്പോള്‍ പാകിസ്താന്റെ ശ്രദ്ധ ഭീകരവാദത്തിലും നുഴഞ്ഞു കയറ്റത്തിലുമാണെന്നാണ് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. പാക് പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ അതിര്‍ത്തിയില്‍ സുരക്ഷ കര്‍ശനമാക്കിയിരിക്കുകയാണ്.