ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ സംഘര്‍ഷ മേഖലയില്‍ നിന്നും ചൈനീസ് സൈന്യം പിന്മാറി. പട്രോളിംഗ് പോയിന്റ് 15 ല്‍ നിന്നും രണ്ടു കിലോ മീറ്റര്‍ ചൈനീസ് സൈന്യം പിന്നോട്ട് നീങ്ങിയതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ചൈനീസ് സൈന്യം പിന്മാറിയെങ്കിലും അതിര്‍ത്തിയില്‍ സുരക്ഷ കര്‍ശനമാക്കിയിരിക്കുകയാണെന്നും സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണെന്നും സൈന്യം വ്യക്തമാക്കി.
അതിര്‍ത്തി തര്‍ക്കത്തില്‍ കേന്ദ്ര സര്‍ക്കാരും ഇന്ത്യന്‍ സൈന്യവും സ്വീകരിച്ച ശക്തമായ നിലപാടുകളാണ് ചൈനയുടെ പിന്മാറ്റത്തിന് കാരണം. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീയുമായി കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സംഘര്‍ഷ മേഖലയില്‍ നിന്നും സൈന്യം പിന്‍വാങ്ങിയത്. ഇരുവരും തമ്മില്‍ രണ്ടു മണിക്കൂറോളം നടന്ന ചര്‍ച്ചയ്ക്ക് ശേഷമാണ് ഇക്കാര്യത്തില്‍ ധാരണയായതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.