തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്. മുഖ്യമന്ത്രിയുടെ നിലപാടില്‍ ദുരൂഹതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കേസില്‍ സംശയത്തിന്റെ നിഴിലില്‍ നില്‍ക്കുന്നത് മുഖ്യമന്ത്രിയുടെ വലംകൈയ്യാണെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വര്‍ണ കള്ളക്കടത്തില്‍ പഴുത് അടച്ചുള്ള അന്വേഷണം ഉണ്ടാകുമെന്ന് വി. മുരളീധരന് ഉറപ്പ് നല്കി. കേസ് അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ തന്നെ ഒന്നിലധികം ഏജന്‍സികള്‍ രംഗത്തുണ്ടെന്നും കേന്ദ്ര ഇടപ്പെല്‍ മൂലമാണ് വിഷയം കൈയോടെ പിടികൂടിയതെന്നും പറഞ്ഞ മുരളീധരന് എല്ലാം കേന്ദ്രത്തിന്റെ ചുമതല എന്നു പറഞ്ഞു കൈകഴുക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുകയാണെന്നും ആരോപിച്ചു.
എത്ര വലിയ ഉന്നതനാണെങ്കിലും നിയമത്തിന് മുന്നില്‍ കൊണ്ടുവരും. മുഖ്യമന്ത്രിയുടെ വകുപ്പിലെ സ്ത്രീക്കാണ് സ്വര്‍ണക്കടത്തില്‍ മുഖ്യ പങ്കുള്ളതെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി നിയമനം നടത്തിയത് അറിയില്ലെങ്കില്‍ അത് മുഖ്യമന്ത്രിയുടെ പിടിപ്പുകേടാണെന്നും മുരളീധരന് വ്യക്തമാക്കി.