ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലമെച്ചപ്പെടുത്തി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ആസ്റ്റണ്‍ വില്ലയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് യുണൈറ്റഡ് തകര്‍ത്തത്. കളിയുടെ ഇരുപകുതികളിലും യുണൈറ്റഡ് ഗോളുകള്‍ നേടി. ആദ്യപകുതിയുടെ തുടക്കത്തില്‍ 27-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയാണ് ആദ്യഗോളിന് വഴിതുറന്നത്. ബ്രൂണോ ഫെര്‍ണാണ്ടസാണ് പെനാല്‍റ്റി വലയിലാക്കിയത്. തുടര്‍ന്നും ആസ്റ്റണ്‍ വില്ലയുടെ കളത്തില്‍ നിലയുറപ്പിച്ച യുണൈറ്റഡ് ആദ്യപകുതിയുടെ അധിക സമയത്ത് രണ്ടാമത്തെ ഗോള്‍ നേടി. മാസണ് ഗ്രീന്‍വുഡാണ് ടീമിന് ലീഡ് നേടിക്കൊടുത്തത്. തുടര്‍ന്ന് രണ്ടാം പകുതിയിലെ 58-ാം മിനിറ്റില്‍ പോള്‍ പോഗ്ബ മൂന്നാം ഗോളും നേടി.
കളിപരുക്കനാക്കിയതിന്റെ പേരില്‍ മൂന്ന് യുണൈറ്റഡ് താരങ്ങള്‍ക്ക് മഞ്ഞകാര്‍ഡ് കാണേണ്ടിവന്നു. പോയിന്റ്ുനിലയില് 34 കളികളില്‍ യൂണൈററഡ് 58 പോയിന്റുകളുമായി അഞ്ചാം സ്ഥാനത്താണ്. ഇനി ലീഗില്‍ അഞ്ചു കളികളാണ് മാഞ്ചസ്റ്ററിന് ബാക്കിയുള്ളത്. ഇതില്‍ 19-ാം തീയതി ചെല്‍സിക്കും 26-ാം തീയതി ലെസ്റ്ററിനും എതിരെയുള്ള മത്സരങ്ങള്‍ നിര്‍ണ്ണായകമാണ്. ഇരുടീമുകളും യുണൈറ്റഡിനേക്കാള്‍ മുന്നിലുള്ള ടീമുകളാണ്.