സതാംപ്ടണ്: കൊറോണകാലത്തെ ആദ്യ ടെസ്റ്റില്‍ സന്ദര്‍ശകര്‍ക്ക് മുന്‍തൂക്കം. ഇംഗ്ലണ്ടിനെ പേസ് ബൗളിംഗിന്റെ കരുത്തില്‍ വെസ്റ്റിന്‍ഡീസ് 204 റണ്‍സിന് പുറത്താക്കി. ആദ്യ ഇന്നിംഗ്സില്‍ തന്നെ 6 വിക്കറ്റ് നേട്ടവുമായി ജാസണ്‍ ഹോള്‍ഡര്‍ ചരിത്രത്തിന്റെ ഭാഗമായി. ഇംഗ്ലണ്ടിനായി അര്‍ദ്ധ സെഞ്ച്വറി പോലും നേടാന്‍ ആര്‍ക്കുമായില്ല. ആകെ നാലുപേര്‍ മാത്രമാണ് മുപ്പതിന് മുകളില്‍ റണ്‍സ് നേടിയത്. 43 റണ്‍സ് നേടാനായ താല്‍ക്കാലിക ക്യാപ്റ്റന്‍ ബെന്‍ സറ്റോക്സ് മാത്രമാണ് കരീബിയന്‍ വേഗത്തിന് മുന്നില്‍ പിടിച്ചുന്നിത്. രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 57 റണ്‍സ് എന്ന നിലയിലാണ് സന്ദര്‍ശകര്‍. 28 റണ്‍സെടുത്ത കാംബെല്ലാണ് പുറത്തായത്. ആന്‍ഡേഴ്സന്റെ പന്തിലാണ് കാംബെല്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയത്.ബ്രാത്ത്വെയ്റ്റ് 20 റണ്‍സുമായും ഷായി ഹോപ് 3 റണ്‍സുമായിട്ടാണ് ക്രിസിലുള്ളത്.
ആദ്യദിനം മഴ കളിമുടക്കിയതിനെ തുടര്‍ന്ന 35 റണ്‍സില്‍ കളിപുനരാരംഭിച്ച ഇംഗ്ലണ്ടിന് രണ്ടാം വിക്കറ്റ് 48-ാം റണ്‍സ് ചേര്ത്തപ്പേഴേയ്ക്കും നഷ്ടമായി ഡെന്‍ലി(18) ആണ് പുറത്തായത്. തുടര്‍ന്ന് സാക് ക്രൗളെ(10) റണ്‍സുമായി ഹോള്‍ഡറിന് ആദ്യവിക്കറ്റ് സമ്മാനിച്ചു മടങ്ങി. മധ്യനിരയില്‍ ബെന്‍ സ്റ്റോക്സ്(43), പോപ്(12) വിക്കറ്റ് കീപ്പര്‍ബാറ്റ്സ്മാന്‍ ബട്ട്ലര്‍(35), ഡോണ്‍ ബെസ്സ്(31) എന്നിവര്‍ മാത്രമാണ് മധ്യനിരയില്‍ അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്. മധ്യനിരയിലെ എല്ലാവരും ഹോള്‍ഡറുടെ തീപാറുന്ന പന്തുകളിലാണ് പുറത്തായത്.
വിന്‍ഡീസിന്റെ പ്രതാപകാലം ഓര്‍മ്മിപ്പിക്കുന്ന പേസ് ബൗളിംഗ് പ്രകടനമാണ് ആദ്യ ടെസ്റ്റിലെ ആദ്യ രണ്ടു ദിനങ്ങളിലായി ഗബ്രിയേലും ഹോള്‍ഡറും പുറത്തെടുത്തത്. ഇരുവരും ചേര്‍ന്നാണ് 10 വിക്കറ്റുകളും പങ്കിട്ടെടുത്തത്. 15.3 ഓവറില്‍ ഗബ്രിയേല്‍ 62 റണ്‍സിനാണ് 4 വിക്കറ്റുകല് വീഴ്ത്തിയത്. ഇംഗ്ലണ്ടിനെ തകര്‍ത്തറിഞ്ഞ ഹോള്‍ഡര്‍ 20 ഓവറില്‍ 42 റണ്‍സിനാണ് 6 വിക്കറ്റ് നേടിയത്.