ന്യൂഡല്‍ഹി: കൊറോണ ചികിത്സ ചിലവ് നേരിടാനുള്ള പ്രത്യേക ഇന്‍ഷുറന്‍സ് പദ്ധതി നിലവില്‍ വന്നു. സര്‍ക്കാര്‍ സംവിധാനത്തിലുള്ള ഇന്‍ഷുറന്‍സ് നിയന്ത്രണ അതോറിറ്റിയുടെ നിര്‍ദേശ പ്രകാരമാണ് പദ്ധതി ഇന്നലെ നിലവില്‍ വന്നത്. കൊറോണ കവച്, കൊറോണ രക്ഷക് എന്നീ പോളിസികളാണ് പദ്ധതുയുടെ ഭാഗമായി പുറത്തിറക്കിയത്. കൊറോണ ചികിത്സക്കായുള്ള ഹ്വസ്വകാല പോളിസികളാണ് ഇവ.
പല കമ്പനികളും ഇതേ പേരില്‍ പോളിസികള്‍ ഇറക്കുന്നുണ്ട്. പോളിസികള്‍ തമ്മില്‍, പ്രീമിയം തുകയിലും ചില നടപടികളിലും നേരിയ വ്യത്യാസം ഉണ്ടെങ്കിവും പോളിസിയുടെ സംരക്ഷണ ചുമതലയും പൊതു വ്യവസ്ഥകളും ഒന്നുതന്നെയാണ്.
1.കൊറോണ കവച് നഷ്ട പരിഹാര രീതിയിലുള്ളതാണ്. എത്രയാണോ ചികിത്സാ ചിലവ് അത്രയും തുകയാണ് നല്‍കുക.
2.കൊറോണ രക്ഷക് ബെനിഫിറ്റ് പോളിസിയാണ്. കൊറോണ പോസിറ്റീവാണെന്ന് സ്ഥിരീകരണം വന്നാല്‍ ഇന്‍ഷുറന്‍സ് തുക ഒറ്റ തവണയായി പോളിസി ഉടമയ്ക്ക് നല്‍കും.
3.വ്യക്തിഗതമായോ കുടുംബം എന്ന നിലയില്‍ ഫ്ളോട്ടര്‍ രീതിയിലോ രണ്ടു പോളിസികളും എടുക്കാം.
4.മൂന്നരമാസം (105 ദിവസം) ആറരമാസം (195 ദിവസം) ഒന്‍പതരമാസം (285 ദിവസം) എന്നീ കാലാവധിയിലാണ് പോളിസ് ലഭിക്കുക.
5.മിനിമം പരിരക്ഷത്തുക 50,000 രൂപയാണ്. പരമാവധി തുക കൊറോണ കവച് പോളിസിയില്‍ 5 ലക്ഷം രൂപയും രക്ഷകില്‍ 2,5 ലക്ഷം രൂപയാണ്. 50,000 ഗുണിതങ്ങളായി തുക തെരഞ്ഞെടുക്കാം.
6.18 നും 65 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പദ്ധതിയില്‍ ചേരാം. ഒറ്റത്തവണയായി മാത്രമെ പ്രീമിയം അടയ്ക്കാന്‍ സാധിക്കൂ.
7.രണ്ട് പോളിസികള്‍ക്കും 15 ദിവസത്തെ വെയ്റ്റിങ് കാലാവധിയുണ്ട്. പോളിസിയെടുത്ത് 15 ദിവസത്തിനുള്ളില്‍ രോഗബാധയുണ്ടായാല്‍ പരിരക്ഷ ലഭിക്കില്ല.
8.സര്‍ക്കാര്‍ അംഗീകൃത പരിശോധന കേന്ദ്രങ്ങളിലെ ടെസ്റ്റ് റിസള്‍ട്ട് മാത്രമെ പോളിസിക്കായി പരിഗണിക്കൂ. കിടത്തി ചികിത്സയ്ക്ക് മാത്രമാണ് പരിരക്ഷ നല്‍കുക. യാത്ര വിലക്കുള്ള രാജ്യങ്ങളിലേക്ക് പോകരുത് തുടങ്ങി സര്ക്കാന് നിഷ്കര്‍ഷിക്കുന്ന വ്യവസ്ഥകള്‍ പോളിസി ഉടമകള്‍ക്ക് ബാധകമാണ്.
9.ആലോപ്പതി ചികിത്സക്ക് പുറമേ ആയുര്‍വേദ,യൂനാനി, ഹോമിയോപ്പതി തുടങ്ങിയ ആയുഷ് ചികിത്സ രീതിയികള്ക്കും ഇന്‍ഷുറന്‍സ് ലഭിക്കും.
കൊറോണ രോഗിക്കുള്ള ആശുപത്രി ചികിത്സയും വീട്ടിലെ പരിചരണവും കവര്‍ ചെയ്യപ്പെടും.
9.ആശുപത്രിയില്‍ ചികിത്സയിലുള്ള ഓരോ ദിവസവും സം ഇന്‍ഷ്വേര്‍ഡിന്റെ 0.5 ശതമാനം തുക നല്കുന്ന ഹോസ്പിറ്റല്‍ ഡെയ്ലി കാഷ് സൗകര്യം വളരെ ചെറിയ തുക പ്രീമിയം നല്കി ഉള്‍പ്പെടുത്താം.
10.പ്രീമിയം- വിവിധ കമ്പനികള്‍ ഓരോ ഇന്‍ഷുറന്‍സ് തുകയ്ക്കും കലാവധിക്കുമുള്ള പ്രീമിയം വിവിധ പ്രായക്കാര്‍ക്കാണ് നിര്‍ണ്ണയിച്ചിരിക്കുന്നത്.