മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടും വെസ്റ്റിന്‍ഡീസും തമ്മിലുള്ള രണ്ടാം ടെസ്റ്റിലും മഴ ഭീഷണിയാകുന്നു. രണ്ടാം ടെസ്റ്റ് മൂന്നുമണിയ്‌ക്കും ആരംഭിക്കാനായിട്ടില്ല. ആദ്യ ടെസ്റ്റില്‍ ആവേശകരമായ വിജയം നേടിയ ആത്മവിശ്വാസത്തിലാണ് കരീബിയന്‍ നിര. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോഡ് സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ഇംഗ്ലണ്ട് നിരയിലേയ്‌ക്ക് ക്യാപ്റ്റന്‍ ജോ റൂട്ട് തിരികെ എത്തിയിരിക്കുന്നു എന്നതാണ് രണ്ടാം ടെസ്റ്റിലെ പ്രത്യേകത. അതിനിടയില്‍ കഴിഞ്ഞ മത്സരങ്ങള്‍ക്കിടെ വീട്ടില്‍ പോയി വന്ന ജോഫ്ര ആര്‍ച്ചറിനോട് നിരീക്ഷണത്തില്‍ പോകാന്‍ പറഞ്ഞത് ടീമിന് ക്ഷീണമാകും. ആദ്യ ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്‌സില്‍ ആര്‍ച്ചര്‍ ബൗളിംഗില്‍ തിളങ്ങിയിരുന്നു.
ആദ്യ ടെസ്റ്റില്‍ ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങിയ ബെന്‍ സ്റ്റോക്‌സിന് പക്ഷെ നായകനെന്ന നിലയില്‍ തോല്‍വി പിണഞ്ഞതിന്റെ ക്ഷീണത്തിലാണ്. ആദ്യ ടെസ്റ്റില്‍ 43,46 എന്നീ നിലയില്‍ റണ്‍സെടുത്ത് മധ്യനിരയില്‍ തിളങ്ങിയ സ്റ്റോക്‌സ് രണ്ടിന്നിംഗ്‌സു കളിലുമായി 6 വിക്കറ്റുകളും വീഴ്‌ത്തിയിരുന്നു.
വെസ്റ്റിന്‍ഡീസിനായി ബ്രാത്വെയ്റ്റ്, ചെയ്‌സ്, ഡോവ്‌റിച്ച് എന്നിവര്‍ ആദ്യ ഇന്നിംഗ്‌സുകളില്‍ ബാറ്റിംഗില്‍ തിളങ്ങിയപ്പോള്‍ രണ്ടാം ഇന്നിംഗ്‌സില്‍ വീരനായകനായി മാറിയത് ജെര്‍മൈന്‍ ബ്ലാക്‌വുഡാണ്. 27 റണ്‍സിന് 3 വിക്കറ്റുകള്‍ വീണ വെസ്റ്റിന്‍ഡീനെയാണ് മധ്യനിരയില്‍ ചേയ്‌സും(37) ബ്ലാക്‌വുഡും(95) ചേര്‍ന്ന് വിജയത്തിലേയ്‌ക്ക് എത്തിച്ചത്.















