സാവോപോളോ: ബ്രസീലിയന്‍ കൊറോണ വ്യാപനം അതിരൂക്ഷമായി തുടരുന്നു. ഇതുവരെയുള്ള രോഗവ്യാപനകണക്ക് 20 ലക്ഷം കടന്നിരിക്കുകയാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം 20,12,151 പേര്‍ക്കാണ് രോഗം പടര്‍ന്നത്. രോഗം വ്യാപിക്കുന്നതോടൊപ്പം മരണനിരക്ക് ഉയരുന്നതും ആശങ്ക ഉണര്‍ത്തുകയാണ്. മരണ സംഖ്യ മുക്കാല്‍ ലക്ഷമായെന്നാണ് റിപ്പോര്‍ട്ട്.
ബ്രസീലിലെ ആമസോണാ മേഖലയിലാണ് കൊറോണ വ്യാപനം അതിരൂക്ഷമായിരിക്കുന്നത്. ആമസോണ സംസ്ഥാനത്തിലെ തലസ്ഥാനമായ മാനാസില്‍ നിന്ന് ആവശ്യത്തിന് ശവപ്പെട്ടി കളില്ലെന്ന വാര്‍ത്തപോലും പുറത്തുവന്നിരിക്കുകയാണ്. ശവ സംസ്നാകാരത്തിനായി പള്ളി കളില്‍ സ്ഥലമില്ലെന്നും റിപ്പോര്‍ട്ടു പുറത്തുവരികയാണ്. മൈതാനങ്ങള്‍ ഏറ്റെടുത്താണ് മൃതദേഹങ്ങള്‍ അടക്കം ചെയ്തുകൊണ്ടിരിക്കുന്നത്. മണിക്കൂറില്‍ 10 പേരുടെ വരെ ശവ സംസ്നാകാരം നടത്തേണ്ട സാഹചര്യമാണ് നിലവിലുള്ളത്.
നിരവധി ഗോത്രവിഭാഗങ്ങള്‍ താമസിക്കുന്ന മേഖലകളില്‍ ആശുപത്രികളില്ലാത്തതും ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷാമവും ബ്രസീലില്‍ പ്രശ്നം രൂക്ഷമാക്കുകയാണ്. ലോക്ഡൗണ്‍ നിയന്ത്രണങ്ങളെ അധികം പ്രോത്സാഹിപ്പിക്കാതിരുന്ന ബ്രസീല്‍ പ്രസിഡന്റ് ജയിര്‍ ബോല്‍സനാരോയ്ക്ക് രണ്ടാം തവണയും കൊറോണ പിടിച്ചതും ജനങ്ങളെ ഭീതിയിലാ ക്കിയിരിക്കുകയാണ്.