ഭുവനേശ്വര്‍: ഒഡീഷയില്‍ അപൂര്‍വ്വയിനം കടലാമയെ കണ്ടെത്തി. ഭുവനേശ്വറില്‍ നിന്നും 196 കിലോമീറ്റര്‍ അകലെയായുള്ള ബലാസോര്‍ ജില്ലയിലാണ് അപൂര്‍വ്വയിനം കടലാമയെ കണ്ടെത്തിയത്. മഞ്ഞ നിറത്തിലുള്ള കടലാമയാണിത്. കണ്ണുകളുള്‍പ്പെടെ എല്ലാ ശരീരഭാഗങ്ങളും മഞ്ഞ നിറത്തിലാണെന്നതാണ് ഇതിന്റെ സവിശേഷത.
ഇന്നലെ പ്രദേശവാസികളാണ് കടലാമയെ കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ ഉടന്‍ തന്നെ വനുവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തിയ ശേഷം പ്രദേശവാസികള്‍ ആമയെ ഇവര്‍ക്ക് കൈമാറി. പ്രദേശവാസികളെയും വനംവകുപ്പ് അധികൃതരെയും ഈ കടലാമ ഒരു പോലെ അത്ഭുതപ്പെടുത്തുകയായിരുന്നുവെന്നാണ് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ശരീരം മുഴുവന്‍ മഞ്ഞ നിറത്തിലുള്ള ഇത്തരമൊരു ആമയെ മുന്‍പ് കണ്ടിട്ടില്ലെന്നാണ് വനംവകുപ്പ് അധികൃതര്‍ പറയുന്നത്.
ആല്‍ബിനോ പ്രതിഭാസമാണ് ഈ നിറത്തിന് കാരണമെന്നാണ് ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ പറയുന്നത്. ശരീരമാസകലം മഞ്ഞ നിറം പ്രകടമാകുന്ന പ്രതിഭാസമാണ് ആല്‍ബിനോ. മനുഷ്യന്റേയോ മൃഗത്തിന്റേയോ ത്വക്കിലോ മുടിയിലോ വര്‍ണകത്തിന്റെ കുറവ് മൂലം ഉണ്ടാകുന്ന പ്രതിഭാസമാണ് ഇത്. സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വന്‍ സ്വീകാര്യതയാണ് ഈ ആമയുടെ ചിത്രങ്ങള്‍ക്ക് ലഭിക്കുന്നത്. നിരവധി പേര്‍ ചിത്രങ്ങള്‍ക്കും വീഡിയോയ്‌ക്കും കമന്റ് ചെയ്യുകയും ചെയ്യുന്നുണ്ട്.
Close snap of the same. Mark the pink eyes, one indicative feature of albinism. pic.twitter.com/MfXrXVYbfH
— Susanta Nanda (@susantananda3) July 20, 2020
A rare yellow turtle was spotted & rescued in Balasore, Odisha yesterday.
Most probably it was an albino. One such aberration was recorded by locals in Sindh few years back. pic.twitter.com/ZHAN8bVccU
— Susanta Nanda (@susantananda3) July 20, 2020















