ഇന്ത്യ അമേരിക്കയുടെ വിദേശനയത്തിലെ സുപ്രധാന തൂണുകളിലൊന്ന്: പ്രശംസയുമായി മൈക്ക് പോംപിയോ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇന്ത്യ അമേരിക്കയുടെ വിദേശനയത്തിലെ സുപ്രധാന തൂണുകളിലൊന്ന്: പ്രശംസയുമായി മൈക്ക് പോംപിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 23, 2020, 02:17 pm IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടണ്‍: ഇന്ത്യ അമേരിക്കയുടെ ഏറ്റവും ഉറച്ച സുഹൃത്താണെന്നും വിദേശനയത്തിലെ ഏറ്റവും ഉറപ്പുള്ള തൂണാണെന്നും പ്രശംസിച്ച് മൈക്ക് പോംപിയോ. ചൈനക്കെതിരെ അതിശക്തമായ പ്രത്യക്ഷ നടപടിയിലേക്ക് നീങ്ങിയ ഇന്നലെയാണ് മൈക്ക് പോംപിയോ ഇന്ത്യയെ പ്രശംസിച്ചത്. ഇന്ത്യയെ ഏറ്റവും അടുത്ത പങ്കാളിയാക്കിയിരിക്കുന്ന അമേരിക്കയുടെ തീരുമാനം ഏറെ ശ്രദ്ധേയമാണെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ജി-7 ഉച്ചകോടിയില്‍ ലോകരാജ്യങ്ങളുമായി സംവദിക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ചതും ഏറെ സുപ്രധാനമായ നീക്കമായാണ് വിദേശകാര്യ മന്ത്രാലയം വിലയിരുത്തുന്നത്. കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍, ബ്രിട്ടണ്‍, അമേരിക്ക എന്നിവര്‍ മാത്രം അടങ്ങുന്ന ജി-7 ഉച്ചകോടിയിലാണ് അംഗമല്ലാത്ത രാജ്യമായ ഇന്ത്യയുടെ പ്രധാനമന്ത്രിയെ പ്രത്യേകം ക്ഷണിച്ചിരിക്കുന്നത്.

അമേരിക്കയിലെ യുഎസ് ഇന്ത്യാ ബിസിനസ്സ് കൗണ്‍സില്‍ എന്ന വ്യാപാര-വ്യവസായ പ്രമുഖരുടെ യോഗത്തിലാണ് അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ഇന്ത്യയെ ഏറെ പുകഴ്‌ത്തിയത്. ഇന്നത്തെ കാലഘട്ടം ഏറെ മാറിയിരിക്കുന്നു. അമേരിക്കയുടെ പുതിയ ആശയങ്ങള്‍ക്കും അഭിലാഷങ്ങള്‍ക്കും ശക്തിപകരാന്‍ കഴിയുന്ന രാജ്യമാണ് ഇന്ത്യയെന്നും പോംപിയോ പറഞ്ഞു.

ഇന്ത്യയുടെ സുരക്ഷാ കാര്യങ്ങളിലും പോംപിയോ പിന്തുണ രേഖപ്പെടുത്തി. വെറുതെ ഒരു ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തുന്ന ബന്ധമല്ല ഇന്ത്യയുമായി നിലവിലുള്ളത്. ട്രംപിന്റെ വിദേശകാര്യ നയം തീര്‍ത്തും ഇന്ത്യയെ ഉറ്റ സുഹൃത്തായി കണ്ടുകൊണ്ടുള്ളതാണ്. രണ്ടു രാജ്യങ്ങളും ലോകത്തിലെ ജനാധിപത്യത്തിന്റെ മികച്ച ഉദാഹരണങ്ങളാണ്. ലോക ശക്തികളാണ്, ഉറ്റ സുഹൃത്തുക്കളുമാണ്. എപ്പോഴും വിശ്വസിക്കാവുന്ന ലോകത്തിലെ വളരെ കുറച്ചു രാജ്യങ്ങളിലും നേതാക്കളിലും ഇന്ത്യ നിലവില്‍ ഏറ്റവും പ്രധാനപ്പെട്ടതായിരിക്കുന്നു. ഏതു സമയത്തും ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ സംസാരിക്കാന്‍ സാധിക്കുന്ന വിധം ഇന്ത്യയുമായി ഉറ്റസൗഹൃദമാണുള്ളതെന്നും പോംപിയോ ഊന്നിപ്പറഞ്ഞു.

Tags: mike pompeo
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies