ന്യൂഡല്‍ഹി: ബുള്ളറ്റ് ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. 16 പുതിയ സൈലന്‍സറുകളാണ് ഉപഭോക്താക്കള്‍ക്കായി റോയല്‍ എന്‍ഫീല്‍ഡ് പുറത്തിറക്കിയിരിക്കുന്നത്. ക്ലാസിക് 350 മോഡലുകള്‍ക്ക് അനുയോജ്യമായ സൈലന്‍സറുകളാണ് റോയല്‍ എന്‍ഫീല്‍ഡ് അവതരിപ്പിച്ചിരിക്കുന്നത്.
അടുത്ത കാലത്തായി റോയല്‍ എന്‍ഫീല്‍ഡിന്റെ ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്ന വാഹനമാണ് ക്ലാസിക് 350. അതിനാല്‍ തന്നെ ക്ലാസിക് മോഡലുകള്‍ക്കായുള്ള സൈലന്‍സറുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. 3,300 രൂപ മുതല്‍ 3,600 രൂപ വരെയാണ് പുത്തന്‍ സൈലന്‍സറുകളുടെ വില. സില്‍വര്‍, ക്രോം, ബ്ലാക്ക് ഫിനിഷുകളുള്ള സൈലന്‍സറുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.
സൈലന്‍സറുകള്‍ ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് ഹോം ഡെലിവറിക്കുള്ള സംവിധാനവും കമ്പനി ഏര്‍പ്പെടുത്തിയിട്ടുണ്ട്. റോയല്‍ എന്‍ഫീല്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ സൈലന്‍സറുകള്‍ക്ക് ഓര്‍ഡര്‍ നല്‍കാം. ഉപഭോക്താവിന്റെ സമീപമുള്ള ഷോറൂമില്‍ എത്തിയാല്‍ ഇവ ഫിറ്റ് ചെയ്തു നല്‍കുകയും ചെയ്യും. സൈലന്‍സറുകളുടെ കാര്യത്തില്‍ പോലീസിനെ ഭയന്ന് ബുള്ളറ്റ് ഓടിക്കുന്നവര്‍ക്ക് ആശ്വാസമാകുകയാണ് റോയൽ എന്‍ഫീല്‍ഡിന്റെ 16 പുത്തന്‍ സൈലന്‍സറുകള്‍.