റിയാദ്: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1897 പുതിയ കൊറോണ വൈറസ് കേസുകൾ സൗദിയിൽ സ്ഥിരീകരിച്ചത്. രാജ്യത്ത് തുടർച്ചയായ മൂന്നാം ദിവസവും രണ്ടായിരത്തിൽ താഴെ മാത്രം പുതിയ കൊറോണ വൈറസ് കേസുകൾ ആണ് റിപ്പോർട്ട് ചെയ്യുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് സ്ഥിരീകരിച്ച മൊത്തം കേസുകളുടെ എണ്ണം 270831 ആയതിൽ 225624 പേർ രോഗമുക്തി നേടി. അതായത് ശരാശരി 83.33 ശതമാനം രോഗികൾ രോഗമുക്തർ ആകുന്നതായാണ് കണക്ക്.
കൊറോണ ബാധിച്ചു 29 രോഗികൾ കൂടി മരിച്ചുവെന്നും മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ മരണ സംഖ്യ 2789 ആയി ഉയർന്നു.
പുതിയ കേസുകളിൽ 183 എണ്ണം തയ്ഫിലും 167 എണ്ണം ഹൂഫോഫിലും, 118 കേസുകൾ റിയാദിലും, 117 കേസുകൾ മക്കയിലും സ്ഥിരീകരിച്ചിട്ടുണ്ട്.
കൂടാതെ സൗദി അറേബ്യയിലെ മറ്റ് നഗരങ്ങളിലും പ്രവിശ്യകളിലും പുതിയ അണുബാധകൾ കണ്ടെത്തിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജ്യത്ത് സജീവമായ 42418 കേസുകളിൽ 2103 പേരുടെ നില ഗുരുതരമാണെന്നും മന്ത്രാലയം വ്യക്തമാക്കി.