വാഷിംഗ്ടണ്‍: അടച്ചുപൂട്ടിച്ച ചൈനീസ് കോണ്‍സുലേറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി മൈക്ക് പോംപിയോ.ഹൂസ്റ്റണിലെ കോണ്‍സുലേറ്റ് ചാരന്മാരുടെ മാളമായിരുന്നുവെന്നാണ് പോംപിയോ പരാമര്‍ശം നടത്തിയത്. അമേരിക്കയിലെ വിദേശകാര്യ സമിതിയുടെ സെനറ്റ് യോഗത്തിലാണ് മൈക്ക് പോംപിയോ ചൈനക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്ന നീക്കങ്ങളെ സാധൂകരിച്ചത്.
‘അതെ,നമ്മള് ചൈനയുടെ ഹൂസ്റ്റണിലെ കോണ്‍സുലേറ്റ് അടപ്പിച്ചു. കാരണം അത് ചാരന്മാരുടെ ഒരു വലിയ മാളമായിരുന്നു’ പോംപിയോയുടെ വിമര്‍ശനം കടുത്ത ഭാഷയിലായിരുന്നു. ടെക്സാസ് സംസ്ഥാനത്താണ് ഹൂസ്റ്റണ്‍ നഗരത്തിലുള്ള ചൈനയുടെ കോണ്‍സുലേറ്റ് പ്രവര്‍ത്തിച്ചിരുന്നത്.
അമേരിക്കയുടെ നടപടിക്ക് ബദലായി ചൈന ടിബറ്റന്‍ അതിപര ചെങ്ഡുവിലെ അമേരിക്കന്‍ കോണ്‍സുലേറ്റും പൂട്ടിച്ചിരുന്നു. ചൈനയുടെ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ശക്തമായ നടപടികളും പ്രതിഷേധവും തുടരുമെന്ന നിലപാട് ആഗോള വിഷയങ്ങളില്‍ അമേരിക്ക എടുക്കുന്നതെന്നും പോംപിയോ യോഗത്തില്‍ വ്യക്തമാക്കി.