വിശ്വവ്യാപിയായ രാമായണം ; ഇത് ശ്രീലങ്കയിലെ രാമായണ സ്ഥലങ്ങൾ
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Travel

വിശ്വവ്യാപിയായ രാമായണം ; ഇത് ശ്രീലങ്കയിലെ രാമായണ സ്ഥലങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2020, 07:35 pm IST
Facebook
Twitter
WhatsAppTelegram

ഇത് രാമായണ മാസം. കോരിച്ചൊരിയുന്ന മഴയത്ത് , ഇറയത്ത്, ഒരു നിലവിളക്കും കൊളുത്തിവെച്ചു മലയാളികള്‍ രാമായണം പാരായണം ചെയ്യുന്ന സമയം. ജീവിത രീതികളും ശൈലികളും മാറി മാറി വന്നപ്പോഴും നമ്മള്‍  മുറുകെപിടിച്ച ചില ചിട്ടകളില്‍ ഒന്നു തന്നെ ആയിരുന്നു രാമായണ മാസാചരണം.  രാമായണത്തിന്‍റെ സംഭവബഹുലമായ ഒരു ഭാഗം നടക്കുന്നതു അങ്ങ് ലങ്കയില്‍ ആണല്ലോ. അതിന്‍റെ ശേഷിപ്പുകള്‍ ഇപ്പൊഴും വിശ്വാസികളെയും കാത്ത് അവിടെയുണ്ട്.  വിശ്വാസികളെ മാത്രമല്ല വിനോദ സഞ്ചാരികളെയും ആകര്‍ഷിക്കുന്നു , വിശ്വാസവും, അറിവും, കൗതുകവും ഇടകലര്‍ന്ന രാമായണത്തിന്‍റെ ശ്രീലങ്കന്‍ ശേഷിപ്പുകള്‍.

റുമസ്സല

യുദ്ധസമയത്ത് മുറിവേറ്റ ലക്ഷ്മണനെ രക്ഷിക്കുവാന്‍ മൃതസഞ്ജീവനി തേടിയിറങ്ങിയ  ഹനുമാന്‍റെ കഥ നമ്മള്‍ക്കറിയാമ്മല്ലോ. ആയിരകണക്കിന് ചെടികള്‍ക്കിടയില്‍ നിന്നും മൃതസഞ്ജീവനി തിരിച്ചറിയാന്‍ കഴിയാതെ ഹനുമാന്‍ ആ പര്‍വ്വതം ഒന്നാകെ ഉയര്‍ത്തി രാമന്‍റെ മുന്‍പില്‍ എത്തിച്ചു എന്നാണ് ഐതിഹ്യം. ലങ്കയിലേക്ക് തിരിച്ചു പറക്കുന്നതിനിടയില്‍ ഹനുമാന്‍റെ കൈയ്യില്‍ ഉള്ള പര്‍വ്വതം ചെറുതായി ഒന്നിളകി, തുടര്‍ന്നു പര്‍വ്വതത്തില്‍ നിന്നും ചെറിയ ഭാഗങ്ങള്‍ പലയിടത്തായി വീണത്രേ. ഇതില്‍  തെക്കേ അറ്റത്ത് വീണ ചെറു കഷ്ണമാണത്രേ ഇന്ന് നാം കാണുന്ന റുമസ്സല പര്‍വ്വതം.

ഇപ്പോഴും റുമസ്സല അമൂല്യമായ ഒരുപാട് ഔഷധസസ്യങ്ങളുടെ കലവറയാണ്. അവിടെ നിന്നും പിഴുതെടുത്ത ഒരു ചെടി മറ്റ് സ്ഥലങ്ങളില്‍ നട്ടുപിടിപ്പിക്കുക അസാധ്യമത്രെ. എവിടെയോ നിന്നും അടര്‍ന്ന് വീണ ഒരു കഷ്ണം പോലെ റുമസ്സല പര്‍വ്വതം ചുറ്റുമുള്ള പരിസ്ഥിതിയില്‍ നിന്നും വേറിട്ട് നില്‍ക്കുന്നു.

സീത അമ്മന്‍ ക്ഷേത്രം

ശ്രീലങ്കയിലെ നൂവ്റ എലിയ എന്ന പട്ടണത്തിലാണ് പ്രശസ്തമായ സീത അമ്മന്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. രാവണന്‍ സീതയെ തടവില്‍ പാര്‍പ്പിച്ചത് ഇവിടെ ആണെന്നാണ് വിശ്വസിക്കപ്പെടുന്നത്. അമ്പലത്തിനടുത്തുള്ള പുഴയ്കരികിലായി കാണപ്പെടുന്ന പാറയില്‍ ഹനുമാന്‍റേതെന്ന് കരുതപ്പെടുന്ന കാല്‍പാടുകളും നമ്മുക്ക് കാണാന്‍ കഴിയും.

രാമസേതു

ലങ്കയില്‍ എത്തുന്നതിനായി ശ്രീരാമന്‍ വാനരസൈന്യത്തോടുചേര്‍ന്ന് നിര്‍മ്മിച്ച പാലമാണ് രാമസേതു. രമേശ്വരത്തിനടുത്തുള്ള പാമ്പന്‍ ദ്വീപും ശ്രീലങ്കയിലെ മന്നാര്‍ ദ്വീപുമായി ബന്ധിപ്പിക്കുന്ന പാലമാണ് ഇത്. മന്നാര്‍ ദ്വീപില്‍ ഇന്നും ഇതിന്‍റെ ശേഷിപ്പുകള്‍ കാണാന്‍ കഴിയും. ഒരുപാട് ശാസ്ത്രീയ പഠനങ്ങള്‍ ഇതിനെ കുറിച്ച് നടക്കുന്നുണ്ടെങ്കിലും , ഒരു വിഭാഗം ഇന്നും ഇത് ഏറ്റവും പുരാതനമായ മനുഷ്യനിര്‍മ്മിത പാലമാണെന്ന് തന്നെ വിശ്വസിക്കുന്നു.

എല്ല

വന്യത കൊണ്ട് നമ്മെ അതിശയിപ്പിക്കുന്ന സ്ഥലമാണ് ശ്രീലങ്കയുടെ തെക്കേ അറ്റത്തുള്ള എല്ല. വെള്ളച്ചാട്ടങ്ങളും വനവും ഒക്കെയായി എല്ല നമ്മെ ഒരുപാട് കാലം പുറകിലേയ്‌ക്ക് കൊണ്ടുപോകും. ഇവിടെയാണ് രാവണ ഗുഹ സ്ഥിതി ചെയ്യുന്നത്. ഈ ഗുഹ ഭൂഗര്‍ഭത്തിലുള്ള തുരങ്കത്തിലേക്കാണ് നയിക്കുന്നതെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഈ തുരങ്കമാകട്ടെ , പണ്ട് രാവണന്‍റെ കൊട്ടാരത്തിലേക്കെത്താനുള്ള രഹസ്യ മാര്‍ഗം ആയിരുന്നത്രെ.

റാംബോഡയിലെ ഹനുമാന്‍ ക്ഷേത്രം

ശ്രീലങ്കയിലെ ഏറ്റവും പ്രശസ്തമായ ഹനുമാന്‍ ക്ഷേത്രമാണ് ഇത്. സീതയെ തേടിയുള്ള തന്‍റെ യാത്രയില്‍ ഹനുമാന്‍ വിശ്രമിച്ചത് ഇവിടെയാണെന്നാണ് സങ്കല്‍പ്പം.

ദിവ് രംബോല

നൂവ്റ എലിയയില്‍ നിന്നും 18 കിലോമീറ്റര്‍ അപ്പുറമാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സീത ദേവി ഇവിടെ വെച്ചാണ് അഗ്നിപരീക്ഷക്ക് വിധേയായത് എന്നാണ് വിശ്വാസം. പ്രശസ്തമായ ബുദ്ധക്ഷേത്രവും ഇവിടെ സ്ഥിതി ചെയ്യുന്നു.

ശ്രീലങ്ക കാത്തുസൂക്ഷിച്ച രാമായണത്തിന്‍റെ ഓര്‍മകള്‍ ഇവിടെ തീരുന്നില്ല.ഐതിഹ്യവും യഥാര്‍ഥ്യവും തമ്മിലുള്ള വേര്‍തിരിവ് നഷ്ടപ്പെടും നമുക്ക്  ശ്രീലങ്കയില്‍ എത്തിയാല്‍ . രാമ- രാവണ യുദ്ധത്തിന്‍റെ മാറ്റൊലികളും, സീതയുടെ  ദുഖവും ,ഹനുമാന്‍റെ ഭക്തിയും ശ്രീലങ്ക തന്‍റെ ഭൂപ്രകൃതിയില്‍ സൂക്ഷിച്ചു വെച്ചിരിക്കുന്നു.

എല്ലാം പഴയതു പോലെ ആകുമ്പോള്‍, പുറത്തേയ്‌ക്കുള്ള വാതിലുകള്‍ ഭയമില്ലാതെ തുറക്കാം എന്നാകുമ്പോള്‍ ഒന്നു പോകണം ശ്രീലങ്കയില്‍. വായിച്ചു നിര്‍ത്തിയിടത്തുനിന്നു  രാമായണം ഒന്നു കൂടി വായിച്ചു തുടങ്ങുവാന്‍.

 

Tags: srilankaramayana
Share
Tweet
SendShare

More News from this section

മഴത്തുള്ളികൾക്കൊപ്പം വിവാഹസ്വപ്നം; മൂന്നാർ മുതൽ ഗോവ വരെ, മൺസൂൺ വെഡ്ഡിങ്ങിനെ ഫെയറിടെയിൽ അനുഭവമാക്കുന്ന ഇന്ത്യയിലെ ഇടങ്ങൾ

ഫോട്ടോ ഷൂട്ടിന് പറ്റിയ കേരളത്തിലെ 10 വെള്ളച്ചാട്ടങ്ങൾ

നീലിമയും പ്രണയവും ഒന്നാകുന്ന ഇടം: വലിയഴീക്കൽ ബീച്ചിലെ ‘സേവ് ദി ഡേറ്റ്’ ഫോട്ടോ ഷൂട്ട്

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

പ്രണയപ്പച്ചപ്പിലേക്ക് ഒരു യാത്ര: മറയൂർ ഹണിമൂൺ ഗൈഡ്

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies