നമുക്ക് ചുറ്റിലും മാധ്യമങ്ങളാണ് പല തരത്തിലുള്ള വാര്‍ത്തകളും വാര്‍ത്ത അവതാരകരും നമ്മളെ തേടിയെത്തുന്നു. എന്നാല്‍ ഇതെല്ലാം കുറച്ചു കുട്ടികള്‍ ചേര്‍ന്ന് അവതരിപ്പിച്ചാല്‍ എങ്ങിനെയിരിക്കും. കോഴിക്കോട് പടിഞ്ഞാറ്റുമുറി ഗവണ്മെന്റ് യുപി സ്കൂളിലെ കുറച്ചു മിടുക്കന്മാരും മിടുക്കികളും ചേര്‍ന്നാണ് പുതിയ വാര്‍ത്താ പരിപാടി ഒരുക്കിയിരിക്കുന്നത്. കുട്ടിക്കൂട്ടം എന്ന പേരില്‍ സ്കൂളിലെ ഒന്നു മുതല്‍ ഏഴ് വരെ ക്ലാസുകളിലെ 15 കുട്ടികളെ തിരഞ്ഞെടുത്താണ് ഗ്രൂപ്പ് ഉണ്ടാക്കിയത്. അവരാണ് വാര്‍ത്തകളുമായി നമുക്ക് മുന്നില്‍ എത്തുന്നത്. ന്യൂസ് @ 8 എന്ന പേരിലാണ് പ്രതിദിന വാര്‍ത്താ പരിപാടി അവതരിപ്പിക്കുന്നത്.
വാര്‍ത്തകള്‍ വായിക്കുന്നതും അവ ശേഖരിക്കുന്നതും എഡിറ്റ് ചെയ്യുന്നതും മറ്റുള്ള വാര്‍ത്തകളുമായി ബന്ധപ്പെട്ടുളള റിപ്പോര്‍ട്ടിങ്ങ് തുടങ്ങി എല്ലാം കുട്ടികള്‍ തന്നെയാണ് ചെയ്യുന്നത്. കൊറോണ ആയതുകോണ്ട് സ്കൂളിലെത്താന്‍ കഴിയാത്തയിനാല് വീട്ടില്‍ വെച്ച് തന്നെയാണ് അവര്‍ എല്ലാം ചെയ്യുന്നത്. അവരവരുടെ ഭാഗങ്ങള്‍ മൊബൈലില്‍ ഷൂട്ട് ചെയ്ത വീഡിയോ എഡിറ്റ് ചെയ്യാനായി അയച്ചു കൊടുക്കുന്നു. എഡിറ്റ് ചെയ്ത ശേഷം എന്നും രാത്രി എട്ടുമണിക്ക് സ്കൂള്‍ ഗ്രൂപ്പിലും അതത് ക്ലാസ് ഗ്രൂപ്പുകളിലും ഫേസ്ബുക്ക് പേജിലും അപ്ലോഡ് ചെയ്യുന്നു.
പ്രധാന വാര്‍ത്തകള്‍ക്കു പുറമേ സ്കൂള്‍ വാര്‍ത്തകളും സ്കൂളിലെ മറ്റു കുട്ടികളുടെ കഴിവുകളെ പരിചയപ്പെടുത്തുന്ന ‘ലിറ്റില്‍ സ്റ്റാര്‍’ പ്രശസ്ത വ്യക്തികളുടെ വാചകങ്ങള്‍ ഉള്‍പ്പെടുത്തി കൊണ്ടുള്ള ‘ക്വോട്ട്സ് ഓഫ് ദി ഡെ’ എന്നിവയും ന്യൂസ് @ 8 ന്റെ പ്രത്യേകതയാണ്. കുട്ടികള്‍ക്ക് പൂര്‍ണ പിന്തുണയുമായി സ്കൂളിലെ എല്ലാ അധ്യാപകരും പ്രധാന അദ്ധ്യാപകനായ സുനില്‍ മാഷും കൂടെയുണ്ട്. ഓണ്‍ലൈന്‍ ക്ലാസുകള്‍ മടുത്തു തുടങ്ങുന്ന കുട്ടികള്‍ക്ക് ഇതുപോലുള്ള പുതിയ പരിപാടികള്‍ പ്രചോദനവും പ്രോത്സാഹനവും ആണ്.
Comments