ഇതൊരു ഒന്നൊന്നര വരവായിരിക്കും: കിയ വെബ്ബ്‌‌സൈറ്റില്‍ തിളങ്ങി "സോണറ്റ്"
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

ഇതൊരു ഒന്നൊന്നര വരവായിരിക്കും: കിയ വെബ്ബ്‌‌സൈറ്റില്‍ തിളങ്ങി “സോണറ്റ്”

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2020, 08:19 am IST
Facebook
Twitter
WhatsAppTelegram

കിയ മോട്ടോഴ്‌സ് കോര്‍പറേഷന്റെ ഉപസ്ഥാപനമായ കിയ മോട്ടോഴ്സിന്റെ സബ് കോംപാക്ട് എസ്‌യുവി മോഡലായ സോണറ്റിന്റെ അവതരണത്തിന് ഇനി നാളുകൾ മാത്രമാണ് അവശേഷിക്കുന്നത്.  കിയയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ട സോണറ്റിന്റെ എക്സ്റ്റീരിയറിന്റേയും ഇന്റീരിയറിന്റേയും രേഖാ ചിത്രങ്ങൾക്ക് ആരാധകരുടെ പ്രശംസ ഏറുകയാണ്.

സെഗ്‌മെന്റിൽ ആദ്യമായി അവതരിപ്പിക്കപ്പെടുന്ന പല ഫീച്ചറുകളുമായാണ് കിയ സോണറ്റ് വിപണിയിലെത്തുക. ഈ വർഷം ആദ്യം നടന്ന ന്യൂഡൽഹി ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ച കിയ സോണറ്റിന്റെ ആഗോള അവതരണം ഓഗസ്റ്റ് ഏഴിനാണ്. എന്നാൽ ഓഗസ്റ്റ് ഏഴിന് അവതരിപ്പിക്കുമെങ്കിലും ഉത്സവ സീസണോടെ മാത്രം ഈ വാഹനത്തെ നിരത്തുകളില്‍ പ്രതീക്ഷിച്ചാല്‍ മതിയെന്നാണ് വിവരം.

‌ഇന്ത്യയില്‍ നിര്‍മിച്ച കിയ സോണറ്റിന് അത്യാധുനികവും സജീവവുമായ കാബിന്‍, ആകർഷകമായ ഡാഷ്‌ബോര്‍ഡ്, അനായാസം ഉപയോഗിക്കാവുന്ന ഫീച്ചറുകള്‍ അടങ്ങിയ സ്റ്റൈലായ കണ്‍സോള്‍ സെന്റര്‍ തുടങ്ങിയ സവിശേഷതകളുണ്ട് . ‌‌‌ഡ്രൈവര്‍ക്കും യാത്രക്കാരനും പരമാവധി സൗകര്യപ്രദമായ രീതിയില്‍ രൂപകൽപന ചെയ്തിരിക്കുന്ന സോണറ്റിന്റെ അകത്തളവും സ്പോർട്ടിയാണ്.

അതേസമയം വരവിന് മുന്നോടിയായി ഈ വാഹനത്തിന്റെ ഇന്ത്യന്‍ നിരത്തുകളിലെ പരീക്ഷണയോട്ടം പുരോഗമിക്കുന്നുണ്ട്. പ്രീമിയം ലുക്കും സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളുടെയും അകമ്പടിയോടെയായിരിക്കും ഈ വാഹനം നിരത്തുകളിലെത്തുക.

കിയയുടെ സിഗ്‌നേച്ചര്‍ ടൈഗര്‍ നോസ് ഗ്രില്ല്, എല്‍ഇഡി ഹെഡ് ലാമ്പ്, ടൈഗര്‍ ഐലൈന്‍ ഡിആര്‍എല്‍, മസ്‌കുലര്‍ ബമ്പര്‍, വിശാലമായ എയര്‍ഡാം,സ്‌കിഡ് പ്ലേറ്റ് എന്നിവയാണ് സോണറ്റിന്റെ മുന്‍വശത്തിന് പ്രീമിയം ഭാവം നല്‍കുന്നത്. ആഡംബര വാഹനങ്ങളോട് കിടപിടക്കുന്ന പിന്‍ഭാഗമാണ് സോണറ്റിലുള്ളത്. എല്‍ഇഡി ടെയില്‍ലാമ്പ്, ഈ ലൈറ്റുകളെ തമ്മില്‍ ബന്ധിപ്പിച്ചിരിക്കുന്ന എല്‍ഇഡി സ്ട്രിപ്പ്, സില്‍വര്‍ ഫിനീഷിങ്ങിലുള്ള സ്‌കിഡ് പ്ലേറ്റും റിഫല്‍റും നല്‍കിയുള്ള മസ്‌കുലര്‍ ബംമ്പര്‍, റൂഫിനൊപ്പമുള്ള സ്‌പോയിലര്‍ തുടങ്ങിയവയാണ് പിന്‍ഭാഗത്തെ ആകര്‍ഷകമാക്കുന്നത്.

പുറത്തെ പ്രീമിയം ഭാവം അകത്തളത്തിലും പ്രതിഫലിക്കുമെന്നാണ് സൂചന. 10.25 ഇഞ്ച് എച്ച്ഡി ടച്ച് സ്‌ക്രീന്‍, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ്‌ കണ്‍ട്രോള്‍, ഇലക്ട്രിക് സണ്‍റൂഫ്, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ്, കണക്ടഡ് കാര്‍ ഫീച്ചറുകള്‍, വയര്‍ലെസ് ചാര്‍ജര്‍, റിയര്‍ എസി വെന്റ് തുടങ്ങിയ സംവിധാനങ്ങള്‍ സോണറ്റിന്റെ കൂടുതല്‍ വേരിയന്റില്‍ നല്‍കും.

ഹ്യുണ്ടായി വെന്യുവിലേതിന് സമാനമായി 1.2 ലിറ്റര്‍, 1.0 ലിറ്റര്‍ ടര്‍ബോ എന്നീ പെട്രോള്‍ എന്‍ജിനുകളും 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമാണ് സോണറ്റ് പുറത്തിറങ്ങുന്നത്. ആറ് സ്പീഡ് മാനുവല്‍, ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച്, ആറ് സ്പീഡ് ഐഎംടി എന്നിവയായിരിക്കും ഈ വാഹനത്തില്‍ ട്രാന്‍സ്മിഷന്‍ നിര്‍വഹിക്കുന്നത്.

അതേസമയം ഡ്രൈവര്‍മാര്‍ക്ക് സ്റ്റീയറിങ് വീലില്‍ തന്നെ പല തരത്തിലുള്ള നിയന്ത്രണങ്ങള്‍ സോണറ്റ് നല്‍കുന്നുണ്ട് എന്നത് ഈ വമ്പനെ മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തനാക്കുന്നു. അതോടൊപ്പം തന്നെ വിവിധ തരത്തിലുള്ള ഡ്രൈവുകളും ട്രാക്ഷന്‍ മോഡുകളും തെരഞ്ഞെടുക്കാം. ഡാഷ്‌ബോര്‍ഡിലെ എയര്‍ വെന്റുകള്‍ മെറ്റാലിക്, ഡയമണ്ട് പാറ്റേണില്‍ സ്റ്റൈലായി രൂപകല്‍പ്പന ചെയ്തിരിക്കുന്നു. ഹ്യുണ്ടേയ് വെന്യുവിലൂടെ വിപണിയിലെത്തിയ ഇന്റലിജന്റ്-മാനുവല്‍ ട്രാന്‍സ്മിഷനും (ഐഎംടി) പുതിയ സോണറ്റിലുണ്ട്. ക്ലച്ചില്ലാതെ ഗിയർമാറ്റാനാകും എന്നതാണ് ഐഎംടിയുടെ പ്രത്യേകത. എൻജിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും സാങ്കേതിക വിഭാഗത്തിലും വെന്യുവിനോടാവും സൊണറ്റിനു സാമ്യം. വെന്യുവിലെ എൻജിൻ–ഗീയർബോക്സ് സാധ്യതകളാണു സൊണറ്റിലും പ്രതീക്ഷിക്കുന്നത്.

Tags: kiakia sonet
Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

രാവണനെ മാത്രം എന്തിന് ചുട്ടുകളയണം, ദുര്യോധനനെ എന്തുകൊണ്ട് ഒഴിവാക്കുന്നു? ദസറയ്‌ക്ക് മുമ്പ് മനുഷ്യാവകാശ കമ്മീഷനിൽ വിചിത്ര പരാതി, ഒടുവിൽ എന്ത് സംഭവിച്ചു

‘അനീതി ചെയ്യുന്നവരെ ശിക്ഷിക്കുന്നതും ധർമം’; മീററ്റ് കൊലക്കേസിൽ വധശിക്ഷ വിധിക്കുമ്പോൾ ഭഗവദ്ഗീതയും മഹാഭാരതവും ഉദ്ധരിച്ച് ജഡ്ജി

കെഎസ്ആർടിസി ഡിപ്പോകളുടെ ചെലവ് ഇനി തദ്ദേശസ്ഥാപനങ്ങൾക്ക്; സർക്കാർ പണം നൽകില്ല, വികസനഫണ്ടും തൊഴിലുറപ്പ് വിഹിതവും ഉപയോഗിക്കാൻ നിർദേശം

പൈതൃക നെൽവിത്തുകളുടെ കാവലാൾ വിടവാങ്ങി; പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണം; സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു, ജില്ലാ പൊലീസ് മേധാവിയോടും ശിശുസംരക്ഷണ ഓഫീസറോടും റിപ്പോർട്ട് തേടി

കേരളത്തിൽ തുലാവർഷമെത്തുന്നു; വ്യാഴാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ ശക്തമായ മഴയ്‌ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത

കോൺഗ്രസ് വിപ്പ് ലംഘിച്ച് ഇടതുപക്ഷത്തിന് വോട്ട് ചെയ്തെന്ന് പരാതി; എരുമേലി മുൻ പ്രസിഡന്റ് സുബി സണ്ണിയെ ആറു വർഷത്തേക്ക് അയോഗ്യയാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies