യജമാനനൊപ്പം പാടുന്ന സമര്‍ത്ഥനായ വളര്‍ത്തു നായ…. ഈ വീഡിയോ അല്‍പ്പനേരത്തേയ്ക്കെങ്കിലും ഏവരുടെയും മനസ്സിനെ ഒന്ന് ആനന്ദിപ്പിക്കും. ഹാസ്യ നടനും എഴുത്തുകാരനുമായ രോഹിത് ഷര്‍മ്മയാണ് തന്റെ സൊ എന്ന പേരുള്ള വളര്‍ത്ത് നായയ്ക്കൊപ്പമുള്ള 49 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
സൊയുടെ ജുഗല്‍ബന്ധി സംഗീതം ഇന്റര്‍നെറ്റ് ലോകം ഏറ്റെടുത്തിരിക്കുകയാണിപ്പോള്‍. പങ്കുവെച്ച് നിമിഷ നേരം കൊണ്ട് തന്നെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ തരംഗമായി മാറി. 1.6 ദശലക്ഷം കാഴ്ച്ചക്കാരും 28,000 ലൈക്കുകളും 40,000 ഷെയറുകളും, 5,000 കമന്റുകളുമാണ് ലഭിച്ചിരിക്കുന്നത്. . യജമാനന്റെ ഈണത്തിനനുസരിച്ചാണ് സൊയും പാടുന്നത്. ഇതുതന്നെയാണ് കാഴ്ച്ചക്കാരെ ആകര്‍ഷിച്ചതും. സൊയുമൊത്തുള്ള ഈ പ്രകടനത്തെ രോഹിത് വിശേഷിപ്പിച്ചത് രാഗ് ഭവോക്കാര് എന്നാണ്. ‘രാഗ് ഭവോക്കാര്. സൊ ആണ് താരം’ – സൊയുമായുള്ള വീഡിയോ പങ്കുവെച്ച് കൊണ്ട് രോഹിത് നായര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
സൊയുമായുള്ള വീഡിയോയ്ക്ക് ഒരു ദശലക്ഷം കാഴ്ച്ചക്കാര്‍ ലഭിച്ചതിന് ഏവര്‍ക്കും നന്ദി പറഞ്ഞ് കൊണ്ട് വീണ്ടും രോഹിത് നായര്‍ ഫെയ്സ്ബുക്കില്‍ എത്തിയിരുന്നു.
ഇതാദ്യമായല്ല രോഹിത് നായരും സൊയും സംഗീതകച്ചേരി നടത്തുന്നത്. രണ്ടും പേരും ഒന്നിച്ച് പ്രകടനം നടത്തുന്ന മറ്റൊരു വീഡിയോയുമായി നേരത്തെ രോഹിത് നായര്‍ എത്തിയിരുന്നു. ആ വീഡിയോയും സമൂഹമാദ്ധ്യമങ്ങളില്‍ ശ്രദ്ധനേടിയിരുന്നു.