കൊച്ചി: കുടുംബാംഗങ്ങള്‍ക്ക് കൊറോണ ബാധിച്ചതിനെ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന വീട്ടമ്മ മരിച്ചു.ആലുവ യുസി കോളേജ് കടേപ്പിള്ളി വളവന്‍മാലില്‍ പരേതനായ വാസുദേവന്റെ ഭാര്യ സതി (64) ആണ് മരിച്ചത്. ഇവരുടെ ബന്ധുക്കളായ അഞ്ച് പേര്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരെ സ്രവപരിശോധനയക്ക് വിധേയാക്കിരുന്നെങ്കിലും ഫലം വന്നിട്ടില്ല. നാട്ടുകാരുടെ നേതൃത്വത്തില്‍ പിപിഇകിറ്റ് ധരിക്കുന്നതടക്കമുള്ള കൊറോണ പ്രോട്ടോക്കോള്‍ പാലിച്ച് ശവസംസ്കാരം നടത്തി.