ആഭ്യന്തര ക്രിക്കറ്റിന് പച്ചക്കൊടി; കൊറോണ ചട്ടങ്ങള്‍ പ്രഖ്യാപിച്ച് ബി.സി.സി.ഐ
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ആഭ്യന്തര ക്രിക്കറ്റിന് പച്ചക്കൊടി; കൊറോണ ചട്ടങ്ങള്‍ പ്രഖ്യാപിച്ച് ബി.സി.സി.ഐ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2020, 01:10 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ക്രിക്കറ്റ് മത്സരങ്ങള്‍ ആഭ്യന്തരമായി നടത്തുന്നതുമായി ബന്ധപ്പെട്ട് ബി.സി.സി.ഐയുടെ പച്ചക്കൊടി. പരിശീലനങ്ങളും തുടര്‍ന്ന് ഘട്ടംഘട്ടമായി മത്സരങ്ങളും തിരികെ കൊണ്ടുവരാനുള്ള സുചനയാണ് ക്രിക്കറ്റ് ബോര്‍ഡ് നല്‍കിയിരിക്കുന്നത്. പരിശീലനത്തിനും കളികള്‍ക്കുമായുള്ള കൊറോണ മാര്‍ഗ്ഗനിര്‍ദ്ദേശമാണ് ബോര്‍ഡ് വിശദമാക്കിയത്.

പരിശീലന ക്യാമ്പില്‍ 60 വയസ്സുകഴിഞ്ഞയാരും നിലവിലെ ഒരു പ്രവര്‍ത്തനത്തിലും പങ്കെടുക്കരുതെന്നതാണ് ഏറെ പ്രസക്തമായ ഒരു നിര്‍ദ്ദേശം. ബി.സി.സി.ഐ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേഷണല്‍ പോളിസി എന്ന നിലയിലാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ആദ്യഘട്ടം എന്ന നിലയില്‍ എല്ലാ ആഭ്യന്തര ക്രിക്കറ്റ് താരങ്ങളും സമ്മത പത്രം ഒപ്പിടണമെന്നതാണ് ഒന്നാമത്തെ വ്യവസ്ഥ. അതുപ്രകാരം പരിശീലനവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും തങ്ങള്‍ ഉത്തരവാദിയായിരിക്കും, ആരോഗ്യം, സുരക്ഷ എന്നീ കാര്യത്തിലെ ശ്രദ്ധയും സ്വന്തം ഉത്തരവാദിത്വമായി മാറും. രണ്ടാമത്തെ വ്യവസ്ഥ പ്രായത്തെ സംബന്ധിച്ചാണ്. 60 വയസ്സുകഴിഞ്ഞവര്‍ പരിശീലകര്‍, ഒഫീഷ്യല്‍സ്, ഗ്രൗണ്ട്സ്റ്റാഫ് എന്നീ നിലകളിലൊന്നും പങ്കെടുക്കാനും വരാനും പാടില്ല.

യാത്രയില്‍ പാലിക്കേണ്ട ആരോഗ്യരക്ഷയെ സംബന്ധിച്ചാണ് മൂന്നാമത്തെ നിര്‍ദ്ദേശം. എല്ലാ അസോസിയേഷനുകളും താരങ്ങളുടെ 2 ആഴ്ചത്തെ മുഴുവന്‍ യാത്രാവിവരങ്ങളും ഓണ്‍ലൈനായി ശേഖരിക്കണം, ക്യാമ്പിലെത്തുന്ന ദിവസവും മൂന്നാം ദിവസവും കൊറോണ പരിശോധന നടത്തണം എന്നും പറഞ്ഞിട്ടുണ്ട്. പരിശോധനകള്‍ നെഗറ്റീവായാല്‍ മാത്രമേ ക്യാമ്പില്‍ പരിശീലനം നടത്താന്‍ അനുവദിക്കാവൂ എന്നും ബോര്‍ഡ് അറിയിച്ചു. താരങ്ങള്‍ക്കൊപ്പം ബന്ധുക്കളോ സുഹൃത്തുക്കളോ വരാന്‍ പാടില്ലെന്നും പരിശീലനത്തിനിടെ പന്തില്‍ ഉമിനീര്‍ പുരട്ടാന്‍ പാടില്ലെന്ന പുതിയ തീരുമാനവും ബോര്‍ഡ് വീണ്ടും ഓര്‍മ്മിപ്പിച്ചു.

Tags: bcci
Share
Tweet
SendShare

More News from this section

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

Latest News

ഹരിപ്പാട് സ്റ്റാൻഡിൽ നിന്ന് അശ്രദ്ധമായി റോഡിലേക്ക് ഇറങ്ങിയ കെഎസ്ആർടിസി ബസ് ബുള്ളറ്റിലിടിച്ചു; 24കാരന് ദാരുണാന്ത്യം

ഇന്ത്യയുടെ വളർച്ചാപ്രവചനം ഉയർത്തി ഐഎംഎഫ്; നടപ്പ് സാമ്പത്തിക വർഷം 7%, ആഗോള പ്രതിസന്ധിക്കിടയിലും സമ്പദ്‌വ്യവസ്ഥയ്‌ക്ക് കരുത്ത്

സ്കൂൾ കായികമേളയുടെ പന്തൽ തകർന്ന സംഭവം; പ്രതികൾക്ക് സംരക്ഷണമൊരുക്കി പോലീസ്, പന്തൽ പണിക്കാരനെ കുറ്റക്കാരനാക്കി കേസ് അവസാനിപ്പിക്കാൻ നീക്കം

അയ്യേ നാണക്കേട് !!! കോടതി ഫീസായ 220 രൂപയില്ല, ഹർജിയിൽ ഒപ്പില്ല, അവ്യക്തമായ ഫോട്ടോകോപ്പി; രാഹുൽ സുപ്രീംകോടതിയിൽ സമർപ്പിച്ച SIR ഹർജിയിൽ 14 പിഴവുകൾ

പാക് അധീന കശ്മീരില്‍നിന്ന് നുഴഞ്ഞുകയറ്റശ്രമം? പൂഞ്ചില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

‘പ്രതിഷേധിക്കാനുള്ള വേദിയല്ല സുപ്രീംകോടതി’; ഇന്ദിരാഗാന്ധിയെപ്പോലെ ഭരണഘടനയെ തകര്‍ക്കാന്‍ രാഹുല്‍ ഗാന്ധിയും ശ്രമിക്കുന്നു; രൂക്ഷവിമര്‍ശനവുമായി നിഷികാന്ത് ദുബെ

കേരളത്തിന് പുതിയ ഗവര്‍ണര്‍; ഓംപ്രകാശ് മാഥൂരിനെ നിയമിച്ചു

റിയാദ് വിമാനത്താവളം ഒക്ടോബര്‍ 17 വരെ അടച്ചിടും; സംഘര്‍ഷം രൂക്ഷമായതോടെ സുരക്ഷാ നടപടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies