മോദി അയോധ്യയില്‍ എത്തുന്നത് 29 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. കൃത്യമായി പറഞ്ഞാല്‍ 1991 ലാണ് നരേന്ദ്രമോദി അയോധ്യയില്‍ എത്തിയത്. അന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയജൈത്രയാത്ര തുടങ്ങുന്നതേയുണ്ടായിരുന്നുള്ളു. മുരളീമനോഹര്‍ ജോഷിയുടെ നേതൃത്വത്തിലുള്ള സംഘത്തിലെ ഒരാളായിരുന്നു മോദി.
ജോഷിയ്ക്കൊപ്പമുള്ള മോദിയുടെ ഫോട്ടോ എടുത്ത മഹേന്ദ്ര തിപ്രാഠി എന്ന ഫോട്ടോഗ്രാഫര്‍ അന്നത്തെ സന്ദര്‍ശനം കൃത്യമായി ഓര്‍മ്മിച്ച് പറയുന്നു. അന്ന് മോദി ഇന്ത്യയെങ്ങും അറിയപ്പെടുന്ന നേതാവായിരുന്നില്ല. ഭംഗിയായി വെട്ടിനിര്‍ത്തിയ താടിയും ഊര്‍ജ്ജ്വസ്വലമായ വ്യക്തിത്വവും കാരണം അന്ന് ആ വ്യക്തിയെ ശ്രദ്ധിച്ചിരുന്നു. വളരെ അടുപ്പത്തോടെ മുരളീമനോഹര്‍ ജോഷിയോട് പെരുമാറിയിരുന്ന ആള് വളരെ പ്രധാനപ്പെട്ട ആരെങ്കിലുമായിരിക്കുമെന്ന് താന്‍ ഊഹിച്ചിരുന്നെന്നും ത്രിപാഠി ഓര്‍മ്മിക്കുന്നു.
ദര്‍ശനത്തില്‍ സംതൃപ്തി അറിയിച്ച് മടങ്ങാനൊരുങ്ങിയ മോദിയോട് ഇനി എന്നാണ് അയോധ്യയിലേക്ക് എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചെന്നും രാമക്ഷേത്രം നിര്‍മ്മിക്കുമ്പോള്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ ഉത്തരമെന്നും ത്രിപാഠി പറയുന്നു. അന്നത്തെ ശപഥം പാലിക്കാന്‍ മോദിക്ക് കഴിഞ്ഞെന്നും ഈ ഫോട്ടോഗ്രാഫര്‍ ചൂണ്ടിക്കാണിക്കുന്നു. 2019 ല്‍ യുപി പൊതുതെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കാന്‍ അയോധ്യക്ക് സമീപമെത്തിയെങ്കിലും അയോധ്യ സന്ദര്‍ശനം മോദി ഒഴിവാക്കിയിരുന്നു. 1990 സെപ്റ്റംബര്‍ 25 ന് ഗുജറാത്തിലെ സോ0ംനാഥില് നിന്ന് മുംബൈയിലേക്ക് എല്‍ കെ അദ്വാനി രഥയാത്ര ആസൂത്രണം ചെയ്തപ്പോള്‍ ആ യാത്രയുടെ ഏകോപനം ഏറ്റെടുത്തത് മോദിയായിരുന്നു.ബിജെപിയുടെ ദേശീയതെരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ അംഗമായിരുന്നു അന്ന് മോദി.