തൃശൂർ : നൂറ്റാണ്ടുകളായി രാമഭക്തർ കാത്തിരുന്ന ചരിത്രമുഹൂർത്തമായ ശിലാന്യാസ ചടങ്ങ് ലോകമെങ്ങും ആഘോഷിക്കുകയാണ്. ഈ പുണ്യദിനത്തിൽ മകൾക്ക് രാമപ്രിയ എന്ന് പേരിട്ടിരിക്കുകയാണ് ഇരിങ്ങാലക്കുടയിലെ ദമ്പതികൾ.
ഇരിങ്ങാലക്കുട താണിശ്ശേരി പട്ടാട്ട് വീട്ടിൽ നിധിൻ – നവശ്രീ ദമ്പതികളുടെ മകൾക്കാണ് ഇന്ന് നാമകരണ ചടങ്ങ് നടന്നത്. ചരിത്രപ്രസിദ്ധമായ ദിനത്തിൽ നടന്ന നാമകരണ ചടങ്ങിൽ മകൾക്ക് ഭഗവാൻ ശ്രീരാമചന്ദ്രനുമായി ബന്ധപ്പെട്ട പേരു തന്നെ നൽകാമെന്ന് അച്ഛനും അമ്മയും തീരുമാനിക്കുകയായിരുന്നു.
ശ്രീരാമന് ഏറ്റവും പ്രിയമുള്ളവൾ എന്ന അർത്ഥം വരുന്ന രാമപ്രിയ എന്ന പേരു തന്നെ നൽകാമെന്നായിരുന്നു തീരുമാനം. അങ്ങനെ നിശ്ചയിച്ച സമയത്ത് തന്നെ കുഞ്ഞിന് രാമ പ്രിയയെന്ന് പേരു നൽകുകയും ചെയ്തു.