മലപ്പുറം: മേല്‍മുറിയില്‍ യുവാവ് ഷോക്കേറ്റു മരിച്ചു.മേല്‍മുറി കള്ളാടി മുക്ക് എ.വി. ഷബീറലി (43) ആണ് മരിച്ചത്.വൈദ്യുതി ലൈനില്‍ പൊട്ടിവീണ മര കൊമ്പുകള്‍ വെട്ടി മാറ്റുന്നതിനിടെയാണ് ഷോക്കേറ്റത്. അതേസമയം മലപ്പുറം പുന്നപ്പുഴ കരകവിഞ്ഞൊഴുകുന്നു. ഇതേതുടര്‍ന്ന് എടക്കര മുപ്പിനിപ്പാലം മുങ്ങി.തുടര്‍ന്ന് ഗതാഗതം നിര്‍ത്തിവച്ചു.
കനത്ത മഴയില്‍ മലപ്പുറം പോത്തുകല്ലില്‍ ചലിയാറിന് കുറുകെയുള്ള മുണ്ടേരി പാലം ഒലിച്ചുപോയി. പാലം പോയതോടെഇരുട്ടുകുത്തി വാണിയമ്പലം, കുമ്പളപ്പാറ, തരിപ്പപൊട്ടി കോളനികള്‍ ഒറ്റപ്പെട്ടു.കഴിഞ്ഞ പ്രളയത്തില്‍ പാലം ഒലിച്ചു പോയ ശേഷം സ്ഥാപിച്ച മുളപ്പാലമാണ് ഒലിച്ചു പോയത്.
ജില്ലയിലെ മലയോര മേഖലകളില്‍ മഴ ശക്തമായി തുടരുകയാണ്. നിലമ്പൂര്‍ ആഢ്യന്പാറയിലും പാതാറിലും ഉരുള്‍പൊട്ടി. തമിഴ്നാട്ന്റെ മലയോര പ്രദേശങ്ങളില്‍ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ചാലിയാറിലും കൈവഴിയായ കരിമ്പുഴയിലും കാഞ്ഞിരപ്പുഴയിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.
കനത്ത മഴയെ തുടര്‍ന്ന് ജല നിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ കാഞ്ഞിരപ്പുഴ ഡാമിന്റെ ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. അതിനാല്‍ തൂതപ്പുഴയുടെ തീരത്ത് താമസിക്കുന്നവരും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ മുന്നറിയിപ്പു നല്കി.