ദേശാന്തരങ്ങളുടെ കഥാകാരന്‍
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ദേശാന്തരങ്ങളുടെ കഥാകാരന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 9, 2020, 04:26 pm IST
FacebookTwitterWhatsAppTelegram

ശങ്കരന്‍ കുട്ടി പൊറ്റെക്കാട് എന്ന എസ്. കെ. പൊറ്റെക്കാട് 1982 ലെ ഒരു ഓഗസ്റ്റ് ആറിനാണ് തന്‍റെ കഥ പൂര്‍ത്തിയാക്കി മടങ്ങിയത്. 38 വര്‍ഷങ്ങള്‍ക്കിപ്പുറവും ആ കഥകള്‍ക്ക്, യാത്രാവിവരണങ്ങള്‍ക്ക് എന്തൊരു പുതുമയാണ് , എന്തൊരു തെളിച്ചമാണ്.

അദ്ദേഹത്തിന്‍റെ വ്യക്തിമുദ്ര പതിയാത്ത മേഖലകള്‍ സാഹിത്യത്തില്‍ കുറവായിരുന്നു. അനേകം നോവലുകള്‍ , ചെറുകഥകള്‍ , കുറച്ചു കവിതകള്‍, യാത്രാവിവരണങ്ങള്‍ , നാടകങ്ങള്‍ , ഓര്‍മ്മകുറിപ്പുകള്‍ … അങ്ങനെ അദ്ദേഹം തന്നതിനെയെല്ലാം മലയാളി ഏറ്റെടുത്തു . ജ്ഞാനപീഠവും കേരള- കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും ഉള്‍പ്പെടെ നല്‍കി നാട് ആ എഴുത്തുകാരനെ ആദരിച്ചു.

” ഈ കടലിനുമപ്പുറം എന്തായിരിക്കും” എന്നു നമ്മള്‍ ചിന്തിച്ച്പോലും തുടങ്ങും മുന്‍പാണ് പൊറ്റെക്കാട് കടലുകള്‍ താണ്ടി അന്യദേശങ്ങളില്‍ പോയി അവിടുത്തെ സംസ്കാരത്തെ പറ്റി നമ്മോടു പറഞ്ഞത്. ‘ കാപ്പിരികളുടെ നാട്ടില്‍ ‘  , ‘സിംഹഭൂമി’ ,  ‘നൈല്‍ ഡയറി ‘, തുടങ്ങിയ യാത്രാവിവരണങ്ങള്‍ അതുവരെ നിഗൂഢമായിരുന്ന ആഫ്രിക്കയെ നമുക്ക്  മുന്‍പില്‍ തുറന്നു കാട്ടി .സോവിയറ്റ് ഡയറിയും , പാതിരാസൂര്യന്‍റെ നാട്ടിലും,, ലണ്ടന്‍ നോട്ട്ബുക്കും എല്ലാം ഈ ഭൂഗോളം വളരെ വളരെ വിശാലമാണെന്ന് നമ്മോടു പറഞ്ഞു.  എവിടെയെല്ലാം പോയാലും മതിവരാത്ത ഒരു ലോകസഞ്ചാരിയായിരുന്നു അദ്ദേഹം .

ഗുരുവായൂരപ്പന്‍ കോളേജിലെ കോളേജ് മാഗസിനില്‍ 1928 ല്‍ പ്രസിദ്ധീകരിച്ച  ‘രാജനീതി’ ആയിരുന്നു അദ്ദേഹത്തിന്‍റെ ആദ്യ കഥ . ആദ്യ നോവല്‍ ‘നാടന്‍ പ്രേമം’ പ്രസിദ്ധീകരിക്കുന്നത് 1941  ലാണ് . കൃഷ്ണകുറുപ്പിന്‍റെയും രാധയുടെയും തുടങ്ങി ഒരുപാട് മനുഷ്യ ജീവിതങ്ങളെ പച്ചയായി വരച്ചിട്ട ‘ ഒരു തെരുവിന്‍റെ കഥ ‘ 1960 ല്‍ അദ്ദേഹത്തിന് ഒരുപാട് പ്രശസ്തി നേടികൊടുത്തു. ആ നോവലിന് കേരള സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു .

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും, കേരള സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ച ‘ ഒരു ദേശത്തിന്‍റെ കഥ’ ആണ് അദ്ദേഹത്തിനെ ദേശാന്തരങ്ങളുടെ കഥാകാരന്‍ ആക്കിയത് . അതിരാണിപ്പാടം എന്ന ഗ്രാമവും ശ്രീധരനും മലയാളിയുടെ വ്യക്തിത്വത്തിന്‍റെ മറ്റൊരും വശം തന്നെ ആയിരുന്നു .ശ്രീധരന്‍ തന്‍റെ ജനനം മുതല്‍ പരിചയപ്പെടുന്ന ആളുകള്‍ എല്ലാം ഒരു ദേശത്തിന്‍റെ കഥയിലെ കഥാപാത്രങ്ങള്‍ ആയി. എല്ലാ കഥാപാത്രങ്ങളും ഒരേ പോലെ പ്രാധാന്യമുള്ളവയായി. 1980 ൽ ജ്ഞാനപീഠപുരസ്ക്കാരവും അദ്ദേഹത്തെ തേടിയെത്തി.

ഒരുപാട് കഥകള്‍ പറയാന്‍ ബാക്കിവെച്ചാണ് എസ് . കെ . പൊറ്റെക്കാട് യാത്രയായത് . അദ്ദേഹത്തിന്‍റെ രചനകളുടെ വീണ്ടും വീണ്ടും ഉള്ള വായനകള്‍ അര്‍ത്ഥങ്ങളുടെ പുത്തന്‍ വാതായനങ്ങള്‍ തുറന്നിടുന്നു . പുതിയ കഥകള്‍ അതില്‍ നാമ്പിടുന്നു. ‘ചന്ത്രകാന്ത’ ത്തില്‍ ഇരുന്നു പൊറ്റെക്കാട് പിന്നേയും  എഴുതുന്നു.

Tags: memoriesmalayalam writer
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies