മുംബൈ: അയോദ്ധ്യയിലെ നരേന്ദ്രമോദി പങ്കെടുത്ത ശ്രീരാമക്ഷേത്ര ശിലാന്യാസം പരിപാടി ലോകശ്രദ്ധയില്‍. ഇന്നലെ മാദ്ധ്യമങ്ങളിലൂടെ ലോകത്ത് കണ്ട സുപ്രധാനപരിപാടികളുടെ പട്ടികയിലാണ് അയോദ്ധ്യ ശിലാന്യാസം വന്നിരിക്കുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് പങ്കെടുക്കുന്ന പരിപാടി എന്ന നിലയില്‍ ഇന്ത്യയ്ക്ക് പുറത്ത് ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളിലും പരിപാടി ശ്രദ്ധിക്കപ്പെട്ടു. വിദേശമാദ്ധ്യമങ്ങളടക്കം സംപ്രേഷണം ചെയ്ത പരിപാടി അമേരിക്ക, ബ്രിട്ടണ്, കാനഡ, ഓസ്ട്രേലിയ, ഇന്തോനേഷ്യ, മലേഷ്യ , തായ്ലാന്റ് ,നേപ്പാള്‍, മൗറീഷ്യസ്, യു.എ.ഈ എന്നിവിടങ്ങളിലാണ് കൂടുതല്‍ കണ്ടിരിക്കുന്നത്.
ദൂര്‍ദര്‍ശനാണ് ലോകത്തിലെ മറ്റ് രാജ്യങ്ങള്‍ക്കായി ടെലിവിഷന്‍ ദൃശ്യങ്ങള്‍ നല്‍കിയത്. ഇതിനൊപ്പം ലോകത്തിന്റെ വിവിധ രാജ്യങ്ങളിലിരുന്ന് ഇന്നലെ ഏറ്റവും അധികം ആളുകള്‍ കണ്ട യൂട്യൂബ് ലൈവ് സ്ട്രീമിംഗും അയോദ്ധ്യാ ക്ഷേത്ര ശിലാന്യാസപരിപാടിയായിരുന്നു. ഫ്രാന്‍സ്, ഇറ്റലി, നെതര്‍ലന്റ്സ്, ജപ്പാന്, ന്യൂസിലന്റ്, സൗദി, ഒമാന്‍,കുവൈറ്റ്,പാകിസ്താന്, ബംഗ്ലാദേശ്, സിംഗപ്പൂര്‍, ഫിലിപ്പൈന്‍സ്, ശ്രീലങ്ക, എന്നിവരും ദൂരദര്‍ശന്റെ ലിങ്ക് ജനങ്ങള്‍ക്കായി ലഭ്യമാക്കി. ഇന്ത്യയിലൊട്ടാകെ 200 ചാനലുകളാണ് പരിപാടി സംപ്രഷണം ചെയ്തത്.
Comments