വളർത്തു മൃഗങ്ങളിൽ തന്നെ ഏറ്റവും ആകർഷണവും ,സ്നേഹവും തോന്നുന്ന മൃഗമാണ് നായ്ക്കൾ . അവയുടെ കളികളും , കൊഞ്ചലുകളും, സ്നേഹവും എല്ലാം തന്നെ നമ്മെ സന്തോഷിപ്പിക്കാറുണ്ട് . സമൂഹ മാദ്ധ്യമങ്ങളിൽ നിത്യേനെ നായ്ക്കളുടെയും, നായകുട്ടികളുടെയും ചിത്രങ്ങളും വീഡിയോകളും കാണാൻ സാധിക്കാറുണ്ട് . അത്തരത്തിൽ വീഡിയോകളിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ നായയാണ് സ്റ്റീവി .
സ്വന്തമായി ഇൻസ്റ്റാഗ്രാം പേജും ആരാധകരും ഉള്ള , അഞ്ചു വയസ്സ് പ്രായമുള്ള ലാബ്രഡോർ ഇനത്തിൽ പെട്ട നായയാണ് സ്റ്റീവി . മസ്തിഷ്കം പൂർണ്ണ വളർച്ചയെത്താത്ത സെറിബെല്ലർ ഹൈപോപ്ലാസിയ എന്ന അസുഖത്തെ അതിജീവിച്ചു കൊണ്ട് ജീവിതം ആസ്വദിക്കുകയാണ് ഈ അത്ഭുത നായ .
സാധാരണ നായ്ക്കളെ അപേക്ഷിച്ചു സ്റ്റീവിക്ക് ഒരുപാടു ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ട്. പക്ഷെ ഈ ബുദ്ധിമുട്ടുകളൊന്നും തനിക്കു ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാൻ സ്റ്റീവിക്കു തടസ്സമേയല്ല . ആദ്യമായി സ്റ്റീവി കെട്ടികിടക്കുന്ന വെള്ളം കണ്ടത് ഇപ്പോഴത്തെ ഉടമയുടെ വീട്ടിൽ വന്നപ്പോഴാണ്. കെട്ടിക്കിടന്ന വെള്ളത്തിലേക്ക് എടുത്തുചാടി തുള്ളി കളിച്ചു കൊണ്ട് തന്റെ സന്തോഷം പ്രകടിപ്പിക്കുകയും , ഇത് കണ്ടു അവളോട് ഇഷ്ടം തോന്നിയ ഉടമസ്ഥർ അവളെ ദത്തെടുക്കുകയുമായിരുന്നു .അന്ന് മുതൽ വെള്ളത്തിൽ കളിക്കുന്നത് സ്റ്റീവിക്കു ഏറ്റവും പ്രിയപ്പെട്ട ഒന്നാണ് .
സ്റ്റീവിയെ പോലെ സ്റ്റീവി മാത്രമേ കാണൂ . സാധാരണ ഒരു നായയെ പോലെയാണ് സ്റ്റീവി എപ്പോഴും . ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാൻ എത്ര ബുദ്ധിമുട്ടിയാണെങ്കിലും അവളതു ചെയ്തിരിക്കും . എന്ത് കാരണത്താൽ ആണെന്നറിയില്ല ആദ്യമായി കെട്ടികിടക്കുന്ന വെള്ളത്തിൽ കളിച്ച അന്ന് മുതൽ ലോകത്തു മറ്റെന്തിനേക്കാളും സ്റ്റീവിക് പ്രിയപ്പെട്ടത് വെള്ളത്തിൽ കളിക്കാനാണ്. എവിടെ വെള്ളം കണ്ടാലും നിയന്ത്രിക്കാൻ കഴിയാതെ അതിലേക്കു എടുത്തു ചാടി ജീവിതത്തിലെ സന്തോഷം അതിൽ കളിച്ചു കൊണ്ട് അവൾ അനുഭവിക്കും .
സ്റ്റീവി വെള്ളത്തിൽ കളിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വീണ്ടും സ്ഥാനം പിടിച്ചത് , അമേരിക്കൻ ബാസ്കറ്റ്ബാൾ കളിക്കാരനായ, വീഡിയോ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ പങ്കു വെച്ചപ്പോഴാണ് . രണ്ടു മില്യൺ കാഴ്ചക്കാരെയാണ് ഇതുവരെ ഈ വീഡിയോക്ക് ലഭിച്ചിരിക്കുന്നത് ,അത് വീണ്ടും കൂടി കൊണ്ടേയിരിക്കുന്നു.
Comments