വഡോദര: സംസ്ഥാനത്തെ കാണാതാകുന്ന കുട്ടികളുടെ കേസ്സുകള്‍ക്കായി സംസ്ഥാന വ്യാപക അന്വേഷണവുമായി ഗുജറാത്ത് പോലീസ്. ഇതുവരെ കണ്ടുകിട്ടാത്ത കുട്ടികള്‍ക്കായുള്ള സമഗ്രമായ അന്വേഷണമാണ് നടത്തുക. പരാതിയില്‍ പരിഹാരമാകാത്ത എല്ലാ കേസ്സുകളും ജില്ലാതലത്തില്‍ പ്രത്യേക സംഘമാണ് നോക്കുന്നത്.
പതിനഞ്ചു ദിവസത്തെ പ്രത്യേക അന്വേഷണമാണ് നടത്തുക. എല്ലാ പോലീസ്‌റ്റേഷനുകളും അതാത് പരിധിയിലെ കുട്ടികളുടെ വിവരങ്ങള്‍ 15 ദിവസം പ്രത്യേകമായി ശ്രദ്ധനല്‍കി അന്വേഷിക്കും. മനുഷ്യക്കടത്ത് സംഘങ്ങളെപ്പറ്റി അന്വേഷിക്കുന്ന ഏജന്‍സികളും ചേര്‍ന്നാണ് രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന പരിശോധനകള്‍.
2018 മുതല്‍ എല്ലാ മാസവും കുട്ടികളെ കാണാതാകുന്ന പരാതികള്‍ പരിഹരിക്കുന്ന രീതി ഗുജറാത്ത് പോലീസ് അവലംബിക്കാറുണ്ട്. 2018ല്‍ 1010 കുട്ടികളെ കണ്ടെത്തി. മുന്‍വര്‍ഷത്തേക്കാള്‍ ഇരട്ടിയാണ് കണ്ടെത്തിയവരുടെ എണ്ണം എന്ന് ഗുജറാത്ത് പോലീസ് പറഞ്ഞു. ഈ വര്‍ഷം ഏപ്രില്‍ വരെ 108 കുട്ടികളെ കണ്ടെത്തിക്കഴിഞ്ഞു. പ്രാദേശിക പോലീസ് സംവിധാനത്തെ ശക്തിപ്പെടുത്തിക്കൊണ്ടാണ് മനുഷ്യക്കടത്ത് നിയന്ത്രിക്കാനാകൂ എന്നും പോലീസ് മേധാവി ആശിഷ് ഭാട്ടിയ അറിയിച്ചു.















