ഈ തിളക്കത്തിനു പിന്നിൽ കഷ്ടപ്പാടിന്റെ മറ്റൊരു ചിത്രമുണ്ട് ; ആത്മവിശ്വാസത്തോടെ നടി ഐശ്വര്യ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ഈ തിളക്കത്തിനു പിന്നിൽ കഷ്ടപ്പാടിന്റെ മറ്റൊരു ചിത്രമുണ്ട് ; ആത്മവിശ്വാസത്തോടെ നടി ഐശ്വര്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2020, 08:39 pm IST
FacebookTwitterWhatsAppTelegram

തമിഴ് സിനിമാലോകത്തെ പുതുമുഖ നായികമാരില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നായികയാണ് ഐശ്വര്യ രാജേഷ്. ഒരുപാട് പ്രതിസന്ധികളും അവഗണനയും നേരിടുമ്പോഴും തന്റെ ഉളളിലൊരു നടിയുണ്ടെന്ന ആത്മവിശ്വാസമാണ് ഐശ്വര്യയെ ഇവിടെ വരെ എത്തിച്ചത്. പല നായികമാര്‍ക്കും വിലകൂടിയ വസ്ത്രങ്ങളും മേയ്‌ക്കപ്പുമെല്ലാം ഉണ്ട്. പക്ഷേ ഇതൊന്നുമില്ലാത്ത സാധാരണ നായികയാണ് ഐശ്വര്യ. ചെറുപ്പത്തില്‍ തന്നെ അച്ഛന്‍ മരിച്ചു. അമ്മ വളരെ കഷ്ടപ്പെട്ടാണ് വളര്‍ത്തിയത്.

നല്ല കോളേജില്‍ വിട്ട് പഠിപ്പിച്ചു. ജീവിതത്തില്‍ അമ്മയില്‍ നിന്നും പല പാഠങ്ങളും പഠിക്കാന്‍ സാധിച്ചു അതുകൊണ്ടുതന്നെ അമ്മ നാഗമണിയാണ് ഐശ്വര്യയുടെ റോള്‍ മോഡലും. മുംബൈയില്‍നിന്നും സാരി വില കുറച്ചു വാങ്ങി ചെന്നൈയിലെത്തിച്ച് വീടുകള്‍ തോറും നടന്നു വിറ്റാണ് അമ്മ ഐശ്വര്യ പഠിപ്പിച്ചത്. ഒരിക്കല്‍പോലും ദാരിദ്ര്യം പറഞ്ഞുകേട്ടിട്ടില്ല .ഉള്ളതുകൊണ്ട് ജീവിക്കാനാണ് അമ്മ പഠിപ്പിച്ചത്. പഠിക്കുമ്പോള്‍ തന്നെ പല ജോലികളും ചെയ്തിട്ടുണ്ട്. സൗകര്യം കുറഞ്ഞ വീടുകളില്‍ താമസിച്ചിട്ടുണ്ട് ഐശ്വര്യയ്‌ക്ക് ഒരിക്കലും അതൊന്നും ഒരു കുറവായി തോന്നിയിട്ടില്ല. നാലാളുടെ മുന്നില്‍ പറയുന്നതിലും കുറച്ചിലില്ല. മറിച്ച് അഭിമാനമാണ്.

നിറം കറുപ്പായത് ഒരു നായികയാകുന്നതിനുള്ള പോരായ്മയാണെന്ന് പറഞ്ഞ് ഒരുപാടുപേര്‍ കളിയാക്കിയിട്ടുണ്ട്. എന്നിട്ടും സ്വന്തം കഴിവില്‍ വിശ്വസിച്ചാണ് മുന്നോട്ടു പോയതും ഇതുവരെ എത്തിയതും. കാക്കമുട്ടൈ എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ ശ്രദ്ധിക്കപ്പെട്ടത്. തുടര്‍ന്ന് ഒരുപാട് സിനിമകളില്‍ ഐശ്വര്യ അഭിനയിച്ചു. വിജയ്സേതുപതി, മണിരത്‌നം, പ്രഭുദേവ, ധനുഷ്, വെട്രിമാരന്‍, ദുല്‍ക്കര്‍ സല്‍മാന്‍ എന്നിവരോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചു. മലയാളത്തില്‍ ജോമോന്റെ സുവിശേഷം എന്ന ദുല്‍ക്കര്‍ ചിത്രത്തിലൂടെ ഐശ്വര്യ രാജേഷ് മലയാളികള്‍ക്കു മുന്നിലെത്തിയത്. താരത്തിളക്കമില്ലാത്ത സാധാരണക്കാരിയായ നായികയാകാനാണ് ഐശ്വര്യ രാജേഷ് ഇഷ്ടപ്പെടുന്നത്.

Tags: tamil film
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

ബൈക്കിൽ കാട്ടുപന്നിയിടിച്ച്: ചികിത്സയിലായിരുന്ന 23കാരൻ മരിച്ചു

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴയ്‌ക്ക് സാധ്യത; എട്ടിടത്ത് ഓറഞ്ച് അലർട്ട്

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies