പ്രളയത്തെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകളുടെ ആധികാരികത എങ്ങനെ പരിശോധിക്കാം | Factory
Sunday, June 7 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പ്രളയത്തെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകളുടെ ആധികാരികത എങ്ങനെ പരിശോധിക്കാം | Factory

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2020, 11:43 am IST
https://www.facebook.com/janamtv/videos/435482407347188/
FacebookTwitterWhatsAppTelegram

നാമിപ്പോൾ ഒരു പ്രളയത്തിന്റെ വക്കിലാണ്. സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും വെള്ളം കയറിത്തുടങ്ങി. മഴയ്‌ക്ക് ശമനമില്ലെങ്കിൽ ഇനിയും സ്ഥിതി രൂക്ഷമാകും. ഇതിനിടയിലും ഡാം തുറക്കന്നത് സംബന്ധിച്ചും വെള്ളം കയറുന്നതും സംബന്ധിച്ച് ചിലർ ബോധപൂർവ്വമായി വാട്ട്സ്ആപ്പ് സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നു. മറ്റുചിലർ അറിഞ്ഞോ അറിയാതെയോ ഗ്രൂപ്പുകളായ ഗ്രൂപ്പ് മുഴുവൻ ഫോർവേർഡ് ചെയ്ത് ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു.

ഇങ്ങനെ വരുന്ന സന്ദേശങ്ങളുടെ ആധികാരികത നമ്മളിലാരെങ്കിലും പരിശോധിക്കാറുണ്ടോ. എന്നാൽ പരിശോധിക്കണം. പരിശോധിച്ച് ഉറപ്പുവരുത്തി, 100 % സത്യമാണെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രം അത് ഷെയർ ചെയ്യുക. ആധികാരികത എങ്ങനെ പരിശോധിക്കുമെന്നല്ലേ… അക്കാര്യമാണ് ഈ ലക്കത്തിൽ ഫാക്ടറി പങ്കുവെക്കുന്നത്.

പ്രളയവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾ ദേശീയ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റികളുടെ ഫേസ്ബുക്കിലൂടെ ലഭ്യമാണ്. നാഷണൽ ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി, KSDMA കേരള സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി എന്നിവയാണ് ദുരന്ത നിവാരണ അതോറിറ്റികളുടെ ഔദ്യോഗിക എഫ്ബി പേജ്. ഈ പേജ് ലൈക്ക് ചെയ്യുകയും സീ ഫസ്റ്റ് ആക്കി വെക്കുകയും ചെയ്യുക. വരും ദിവസങ്ങളിലെ മഴയും കാലാവസ്ഥയും സംബന്ധിച്ച വിവരങ്ങൾ ഈ പേജിലൂടെ എത്തും.

ജില്ലാ അടിസ്ഥാനത്തിലുള്ള വിവരങ്ങൾ നമ്മുടെ ജില്ലാ കളക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ലഭിക്കും. ഇതിനായി ജില്ലാ കളക്ടറുടെ പേജ് പിന്തുടരുക. ജില്ലയിലുള്ള ഡാമുകൾ തുറക്കുന്നതും ജില്ലയിലൂടെ ഒഴുകുന്ന നദികളിലെ ജലനിരപ്പ് സംബന്ധിച്ച വിവരങ്ങളും കളക്ടറുടെ ഫേസ്ബുക്ക് പേജിലൂടെ ലഭ്യമാകും. സ്വന്തം ജില്ലയിലെ കളക്ടർക്ക് പുറമെ തൊട്ടടുത്ത ജില്ലയിലെ കളക്ടറുടെ പേജും പിന്തുടരുക. അടുത്ത ജില്ലയിലെ ഡാം തുറക്കുന്നതും നമ്മുടെ ജില്ലയിലേക്ക് വെള്ളമെത്താൻ സാധ്യതയുണ്ടോയെന്നും ഇതിലൂടെ അറിയാൻ സാധിക്കും.

നമ്മുടെ സ്ഥലത്തെ ജനപ്രതിനിധികളുടെ ഫേസ്ബുക്കും വിവരങ്ങൾ അറിയുന്നതിന് ആശ്രയിക്കാവുന്നതാണ്. ഫോർവേർഡ് ആയി ലഭിക്കുന്ന പ്രളയം സംബന്ധിച്ച വിവരങ്ങൾ ഈ പറഞ്ഞ സ്ഥലങ്ങളിൽ പോയി ആധികാരികത ഉറപ്പിച്ചതിന് ശേഷം മാത്രം പ്രചരിപ്പിക്കുക.

ഇതിനോടൊപ്പം പറയേണ്ട മറ്റൊരു കാര്യമാണ് ‘നോസ്ട്രഡാമസിന്‍റെ പ്രവചനം’ എന്ന പേരിൽ സാമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി നടക്കുന്ന പ്രവചനം. 2020ല്‍ ജൂലായ്‌ മാസത്തില്‍ ഇടുക്കി ഡാം തകരും എന്ന് പ്രവചിചിട്ടുണ്ടെന്നാണ് പ്രചാരണം. ഇത് വ്യാപകമായി ഷെയർ ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇതിന്റെ വസ്തുത പരിശോിച്ചപ്പോൾ അങ്ങനെയൊരു പ്രചാരണം അദ്ദേഹം നടത്തിയിട്ടില്ലെന്ന് വ്യക്തമായി.

രണ്ട് പർവതങ്ങളുടെ ഇടയിലുള്ള ഇടുക്കി ഡാം ഒരു ഭൂകമ്പത്തില്‍ തകരും എന്ന് നോസ്ട്രഡാമസ് അദേഹത്തിന്‍റെ പുസ്തകത്തില്‍ എഴുത്തിയിട്ടുണ്ടെന്നാണ് പ്രചരിക്കുന്നത്. എന്നാൽ പുസ്തകത്തില്‍ ഇന്ത്യയെ കുറിച്ചോ, കേരളത്തിനെ കുറിച്ചോ ഒന്നും എഴുതിട്ടില്ല. പ്രചാരണങ്ങളിൽ പറയുന്നതുപോലെ പര്‍വതങ്ങള്‍, ഭുകമ്പം, ഡാം എന്നീ അര്‍ത്ഥമുള്ള വാക്കുകളും വരികളും ഉപയോഗിച്ച് പരിശോധിച്ചിട്ടും ഒന്നും കണ്ടെത്താനായിട്ടില്ല.

പ്രളയത്തെ സംബന്ധിച്ചും ഡാമിന്റെ സുരക്ഷയെ സംബന്ധിച്ചുമൊക്കെയുള്ള വാർത്തകൾ പ്രചരിപ്പിക്കുമ്പോൾ ഒന്നോർക്കുക ചിലപ്പോൾ അതിന് ഒരു ജീവന്റെ വില തന്നെയുണ്ടാവാം. പുലി വരുന്നേ, പുലി വരുന്നേ എന്ന് പറഞ്ഞ് നടന്നാൽ ഒടുവിൽ ശരിക്കും പുലിവന്നാൽ ആരും വിശ്വസിക്കാത്ത അവസ്ഥയുണ്ടാകും.

പ്രളയത്തെക്കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകളുടെ ആധികാരികത എങ്ങനെ പരിശോധിക്കാം | FACTORY | Janamtv.com

പ്രളയത്തെക്കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകളുടെ ആധികാരികത എങ്ങനെ പരിശോധിക്കാംദയവായി പ്രളയത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ സ്ഥിരീകരിച്ചതിന് ശേഷം ഫോര്‍വേര്‍ഡ് ചെയ്യുക

Posted by Janam TV on Sunday, August 9, 2020

Share1TweetSendShare

More News from this section

ഹിന്ദി സംസാരിക്കുന്ന മൂന്നുപേർ വീടിന് പുറകുവശത്തെ ഗ്രില്ല് കുത്തി തുറന്ന് അകത്തു കടന്നു: ഗൃഹനാഥനെ കെട്ടിയിട്ട് 45 പവൻ സ്വർണം കവർന്നു

സമാധാനമായി പെന്‍ഷന്‍ വാങ്ങി ശിഷ്ടജീവിതം നയിക്കാന്‍ അനുവദിക്കില്ല; കോതമംഗലം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ ഭീഷണി; അര്‍ജുന്‍ ആയങ്കിക്കെതിരെ കേസ്

“നീ ഇപ്പോൾ കരയിപ്പിക്കുക മാത്രമാണ്”; വൈകാരിക അനുശോചനക്കുറിപ്പുമായി മമ്മൂട്ടി

‘രക്ഷാപ്രവര്‍ത്തനം’; പിണറായി വിജയന്റെ ഗണ്‍മാന്മാരുടെ ജാമ്യാപേക്ഷയില്‍ വിധി 9ന്

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഇന്ന് ഏഴ് ജില്ലകളില്‍ ഓറഞ്ച് അലർട്ട്

“മറ്റുള്ളവരെ സഹായിക്കുകയും, അവരെ സഹോദരതുല്യം ചേര്‍ത്തുപിടിക്കുകയും ചെയ്യുന്ന നിഷ്കളങ്കമായ സ്നേഹത്തിനുടമയായിരുന്നു സലിം കുമാർ”; മോഹൻലാൽ

Latest News

salim kumars

സ​ലിം​കു​മാ​റി​ന്റെ സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ; രാവിലെ 9 മുതൽ പറവൂർ ടൗൺഹാളിൽ പൊതുദർശനം

തിരുവനന്തപുരത്ത് 17 കാരനെ മർദ്ദിച്ചുകൊന്നു; ഒരാൾ പിടിയിൽ

കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍പെട്ട് യുവതിയും മകനും മരിച്ചു

ലോട്ടറി വിൽപ്പനക്കാരനെ ബിയർ കുപ്പി കൊണ്ട് ആക്രമിച്ച്, കവർച്ച ചെയ്ത പ്രതി മുഹമ്മദ് അജ്മൽ അറസ്റ്റിൽ

മാതാവിനോടൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യവേ ടിപ്പര്‍ ലോറിക്കടിയില്‍പ്പെട്ട് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

സ്‌കൂളില്‍ നിന്ന് ഉച്ച ഭക്ഷണം കഴിച്ച ഇരുപതോളം വിദ്യാര്‍ഥികള്‍ക്കു ഭക്ഷ്യ വിഷബാധ; പനിയും ചര്‍ദ്ദിയും വയറിളക്കവും ബാധിച്ച വിദ്യാര്‍ത്ഥികളെ ആശുപതിയിൽ പ്രവേശിപ്പിച്ചു

മഴ മുന്നറിയിപ്പിൽ മാറ്റം; നാളത്തെ റെഡ് അലർട്ടുകൾ പിൻവലിച്ചു, മത്സ്യബന്ധനത്തിന് വിലക്ക് തുടരും

പരിസ്ഥിതി അവബോധ വാർത്തയ്‌ക്ക് കെ.ജി.ശങ്കർ സ്‌മാരക മാധ്യമ പുരസ്കാരം വൈഷ്ണവി സിന്ധുവിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies