പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ എഥര്‍ എനര്‍ജിയുടെ പ്രവര്‍ത്തനം ഇനി ഡല്‍ഹിയിലേക്കും വ്യാപിപ്പിക്കും. ചെന്നൈയിലും , ബാംഗ്ലൂരിലുമാണ് ഇപ്പോള്‍ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത് . ഡല്‍ഹിയില്‍ പുറത്തിറക്കിയ ഏറ്റവും പുതിയ ഇലക്ട്രിക് വാഹനനയമാണ് ബ്രാന്‍ഡിന്റെ വില്‍പ്പന ഡല്‍ഹിയിലേക്കു വ്യാപിപ്പിക്കാനുളള പ്രധാന കാരണം. ഡല്‍ഹി പോലൊരു തിരക്കേറിയ നഗരത്തില്‍ ആയിരക്കണക്കിനു വാഹനങ്ങളാണ് ദിവസവും നിരത്തിലിറങ്ങുന്നത്. ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന മലിനീകരണം കുറയ്‌ക്കാന്‍ ഒരുപരിധിവരെ ഇലക്ട്രിക് വെഹിക്കിളിനു സാധിക്കും. സാമ്പത്തികമായ നേട്ടം കൂട്ടാനും കൂടുതല്‍ ആളുകള്‍ക്ക് തൊഴില്‍ നല്‍കാനും ഇലക്ട്രിക് വാഹനങ്ങൾ വരുന്നതോടെ സാധിക്കുന്നു .
2018 ജൂണില്‍ പ്രവര്‍ത്തനമാരംഭിച്ച എഥര്‍ എനര്‍ജി വാഹന വ്യവസായ രംഗത്ത് രണ്ട് വര്‍ഷം പൂര്‍ത്തിയാക്കി കഴിഞ്ഞു. എഥര്‍ 450 എഥര്‍ 480 x എന്നീ രണ്ട് ഇലക്ട്രിക് സ്‌കൂട്ടറുകളാണ് ഇപ്പോള്‍ എഥര്‍ എനര്‍ജിക്ക് നിലവിലുള്ളത്. ഇവരണ്ടുമാണ് ആദ്യം ഡല്‍ഹിയില്‍ എത്തിക്കുന്നത് എന്നാല്‍ ഡല്‍ഹിയില്‍ എപ്പോള്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് കൃത്യമായ വിവരം എഥർ എനര്‍ജി പുറത്തുവട്ടിട്ടില്ല. അടുത്ത വര്‍ഷത്തോടെ എട്ട് നഗരങ്ങളില്‍ കൂടി കമ്പനി വില്‍പ്പന ശൃംഖല വ്യാപിപ്പിക്കും. അടുത്ത ആറ് മാസത്തിനുള്ളില്‍ കമ്പനി ഏഥര്‍ 450 പ്ലസും അവതരിപ്പിക്കും.
ഇലക്ട്രിക് സ്‌കൂട്ടറുകളും മറ്റ് ഇലക്ട്രിക് വാഹനങ്ങളും നഗരത്തില്‍ എത്തുന്നതോടെ തിരക്കേറിയ ഈ നഗരത്തിന്റെ മലിനീകരണം കുറയ്‌ക്കാനും ആളുകള്‍ പുക ശ്വസിച്ച് ശ്വാസം മുട്ടുന്നത് ഇല്ലാതാക്കാനും ഒരു പരിധിവരെ സഹായിക്കും. നാലു വര്‍ഷം കഴിയുമ്പോഴേക്കും പുതിയ വാഹനത്തിന്റെ രജിസ്‌ട്രേഷനുകള്‍ ഇരുപത്തിയഞ്ച് ശതമാനവും ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ളയായിരിക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.ഇ വെഹിക്കിള്‍ ഉപഭോക്താക്കള്‍ക്കായി ഒരു വര്‍ഷത്തിനുളളില്‍ ഇരുന്നൂറ് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ തുടങ്ങുമെന്നും പറഞ്ഞു.















