ഇന്ന് കർക്കിടകത്തിലെ ഉത്രട്ടാതി; എം.ടിക്ക് എൺപത്തിയേഴാം പിറന്നാൾ
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

ഇന്ന് കർക്കിടകത്തിലെ ഉത്രട്ടാതി; എം.ടിക്ക് എൺപത്തിയേഴാം പിറന്നാൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 9, 2020, 08:59 pm IST
FacebookTwitterWhatsAppTelegram

മലയാള ഭാഷയ്‌ക്ക് അതുല്യ സംഭാവനകൾ ചെയ്ത പ്രിയ സാഹിത്യകാരൻ എം. ടി. വാസുദേവൻ നായർക്ക് ഇന്ന് 87ാം പിറന്നാൾ. 1933 ജൂലൈ 15ന് കൂടല്ലൂരിൽ ജനിച്ച എം.ടിയുടെ നാൾ പ്രകാരമുള്ള ജന്മദിനമാണ് കർക്കിടകത്തിലെ ഉത്രട്ടാതി.

മലയാള ഭാഷയ്‌ക്ക് നിരവധി അതുല്യ സംഭാവനകൾ നൽകിയ മലയാളികളുടെ അഭിമാനമാണ് എം.ടി. വാസുദേവൻ നായർ. ആത്മാവിൽ അലിഞ്ഞു ചേർന്ന വികാരമുണർത്തുന്ന എം.ടിയുടെ കഥകൾ ഓരോ കാലഘട്ടത്തേയും പ്രതിധ്വനിക്കുന്നു. അധ്യാപകൻ, പത്രാധിപർ, സാഹിത്യ അക്കാദമി അദ്ധ്യക്ഷൻ, പരിസ്ഥിതി വാദി അങ്ങനെ ഒരുപാട് വിശേഷണങ്ങൾ എം.ടിക്ക് സ്വന്തമാണ്. തൊട്ടതെല്ലാം പൊന്നാക്കുന്ന അദ്ദേഹത്തിന് തലമുറകളുടെ സ്നേഹാദരം എപ്പോഴും കൂടെയുണ്ട്.

കാലം, അസുരവിത്ത്, മഞ്ഞ്, നാലുക്കെട്ട്, രണ്ടാമൂഴം തുടങ്ങിയ അദ്ദേഹത്തിന്റെ നോവലുകൾ മലയാളികൾക്ക് എന്നും പ്രിയപ്പെട്ടതാണ്. സാഹിത്യ ജീവിതത്തിന്റെ തുടർച്ചയായി അമ്പതിലേറെ ചലച്ചിത്രങ്ങളുടെ പിന്നണിയിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. നിര്‍മ്മാല്യം, ബന്ധനം, മഞ്ഞ്, വാരിക്കുഴി, കടവ്, ഒരു ചെറുപുഞ്ചിരി എന്നീ ചിത്രങ്ങള്‍ സംവിധാനവും ചെയ്തു. പത്മഭൂഷണും, ജ്ഞാനപീഠവും കരസ്ഥമാക്കിയ ഈ നിളയുടെ കലാകാരൻ മലയാള ഭാഷയ്‌ക്ക് ഒരു സുകൃതം തന്നെയാണ്.

ഇംഗ്ലീഷ് മാസപ്രകാരമുള്ള പിറന്നാൾ കഴിഞ്ഞുവെങ്കിലും നക്ഷത്രപ്രകാരം കർക്കിടകത്തിലെ  ഉത്രട്ടാതി നാളിലാണ് എം.ടിയുടെ ജന്മദിനം. പതിവായി നടത്താറുള്ള ചടങ്ങുകളും, വഴിപാടുകളും, ബന്ധു സമാഗമങ്ങളും ഇല്ലാതെയാണ് ഇക്കുറി എം.ടിയുടെ പിറന്നാൾ കടന്നു പോകുന്നത്.

എല്ലാവരേയും വീട്ടിലൊതുക്കുന്ന രോഗം, വെള്ളപ്പൊക്കം, വിമാനാപകടം തുടങ്ങിയ ദുരന്തങ്ങൾ എം.ടിയേയും അസ്വസ്ഥനാക്കുന്നു. ഇത്രയും ആകുലതയുള്ളൊരു പിറന്നാൾ ഓർമ്മയിലില്ലെന്നു അദ്ദേഹം പറയുന്നു. എന്നാലും വൈകാതെ തന്നെ എല്ലാം ശരിയാകുമെന്നും, ഇപ്പോഴത്തെ സാഹചര്യം മറികടക്കുമെന്നും മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ വിശ്വസിക്കുന്നു.

ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies