"ബാൻഡിറ്റ് ക്വീനിനെ " ഓർമ്മിക്കുമ്പോൾ
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“ബാൻഡിറ്റ് ക്വീനിനെ ” ഓർമ്മിക്കുമ്പോൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2020, 03:39 pm IST
FacebookTwitterWhatsAppTelegram

മരണം വരെയും ധീരതയുടെ മുഖമായി മാറിയിരുന്ന ബാൻഡിറ്റ് ക്വീൻ , ഫൂലൻ ദേവി . ഒരു കാലത്ത് കൊള്ളക്കാരിയായി ജീവിച്ചിരുന്നതിനാലാണ് അവർക്കു ബാൻഡിറ്റ് ക്വീൻ എന്ന പേര് ലഭിച്ചത് . 2001 ജൂലൈ 26 ന് അവർ വെടിയേറ്റ് മരിക്കുമ്പോൾ ലോക്സഭയിലേക്ക് ജനപിന്തുണയോടെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയായിരുന്നു .

ഉത്തർ പ്രദേശിലെ , ജലൗൻ ജില്ലയിലെ ഒരു ഗ്രാമത്തിൽ , ദരിദ്രരായിരുന്ന വള്ളക്കാരുടെ കുടുംബത്തിലാണ് ഫൂലൻ ജനിച്ചത് . അവർക്ക് ആകെയുണ്ടായിരുന്നത് പരമ്പരാഗതമായി കിട്ടിയ കുറച്ചു കൃഷി ഭൂമിയായിരുന്നു . ഫൂലന്റെ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും മരണശേഷം, അവരുടെ അച്ഛന്റെ സഹോദരനും മകനും കൃഷി ഭൂമിയിൽ അധികാരം സ്ഥാപിക്കാൻ ശ്രമിക്കുകയുണ്ടായി. അതിനെ എതിർക്കാൻ ശ്രമിച്ച ഫൂലനെ അവർ നിശ്ശബ്ദയാക്കിയത് ഇഷ്ടിക കൊണ്ടിടിച്ചു ബോധം കെടുത്തിയാണ് .

ഈ സംഭവത്തിന് കുറച്ചു നാളുകൾക്കു ശേഷം ഫൂലന് പതിനൊന്ന് വയസ്സുള്ളപ്പോൾ , നാല്പത്തിയഞ്ചു വയസ്സുള്ള ഒരു വ്യക്തിയുമായി അവരുടെ വിവാഹം നടത്തി. വിവാഹം കഴിച്ചയച്ച ഫൂലൻ , ഭർതൃ കുടുംബത്തിലെ പീഡനം സഹിക്ക വയ്യാതെ തിരിച്ചു വന്നെങ്കിലും മടക്കിയയക്കുകയാണുണ്ടായത് . പിന്നെയും മടങ്ങി വന്ന ഫൂലൻ ഒരു വ്യക്തിയുമായി പ്രണയത്തിലാവുകയും , വിവാഹം കഴിക്കാനായി അയാളോടൊപ്പം ഒളിച്ചോടുകയും ചെയ്തു. എന്നാൽ വിവാഹം ചെയ്യാതെ തിരിച്ചു പോന്ന ഫൂലനെ അച്ഛന്റെ സഹോദരന്റെ മകൻ കള്ള കേസിൽ കുടുക്കി ജയിലേക്കയച്ചു . ജയിൽ മോചിതയായി ഫൂലൻ തിരിച്ചു വന്നപ്പോൾ അറിഞ്ഞത് അച്ഛന്റെ സഹോദരന്റെ മകൻ , തങ്ങളുടെ കൃഷി മുഴുവൻ കത്തിച്ചു ചാമ്പലാക്കി കളഞ്ഞു എന്നതാണ് . ഇതിനു പ്രതികാരമായി ഫൂലൻ അയാളെ കല്ല് കൊണ്ട് മർദ്ധിച്ചവശനാക്കി .

ഇതിന്റെ പ്രതികാരം എന്നോണം അവർ തയ്യാറാക്കിയ പദ്ധതി അനുസരിച്ചു ഫൂലനെ ഒരു കൂട്ടം കൊള്ളക്കാർ തട്ടി കൊണ്ട് പോവുകയും നിരന്തരമായി പീഡിപ്പിക്കുകയും ചെയ്തു. അക്കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരു കൊള്ളക്കാരനുമായി ഫൂലൻ പ്രണയത്തിലാവുകയും അയാൾ കൊള്ളക്കാരുടെ തലവനെ വധിക്കുകയും ചെയ്തു . ഇതിന്റെ പ്രതിഷേധമായി കൂട്ടത്തിൽ ഉണ്ടായിരുന്ന മറ്റു രണ്ടു കൊള്ളക്കാർ ഫൂലന്റെ കാമുകനെ വധിക്കുകയും , അവരെ മറ്റൊരു സ്ഥലത്ത് കൊണ്ട് പോയി പൂട്ടിയിടുകയും നിരന്തരം പീഡിപ്പിക്കുകയും ചെയ്തു. ഇത്രയും പീഡനങ്ങൾ അനുഭവിച്ചിരുന്ന കാലത്ത് ഫൂലന്റെ പ്രായം വെറും പതിനേഴു വയസ്സായിരുന്നു .

ഒരു രാത്രി ഫൂലൻ അവിടെ നിന്ന് രക്ഷപെടുകയും , ചമ്പൽ കാടുകളിൽ തന്നെയുണ്ടായിരുന്ന മറ്റൊരു കൊള്ളസംഘത്തിൽ ചേരുകയും , അവരോടൊപ്പം ചേർന്ന് തന്നെ നിരന്തരം ഉപദ്രവിക്കുകയും പീഡിപ്പിക്കുകയും ചെയ്ത ഇരുപത്തിരണ്ട് പേരെ വധിക്കുകയുണ്ടായി . അന്ന് മുതൽ തലയ്‌ക്കു വിലപറഞ്ഞ പിടികിട്ടാപ്പുള്ളിയായി മാറി ഫൂലൻ .

രണ്ടു വർഷത്തിന് ശേഷം ഉപാധികളോടെ ഫൂലൻ പോലീസിന് മുന്നിൽ കീഴടങ്ങി . പതിനൊന്ന് വർഷം ജയിൽ ശിക്ഷ അനുഭവിച്ച ഫൂലന് ബാൻഡ്വിറ്റ് ക്വീൻ ക്വീൻ എന്ന നാമം ലഭിക്കുകയും ധീരതയുടെ പ്രതീകമാവുകയും ചെയ്തിരുന്നു .

രണ്ടു തവണ തെർഞ്ഞെടുപ്പിൽ മത്സരിച്ചു ലോക്സഭയിലെത്തിയ ഫൂലൻ , മുഖം മൂടി ധരിച്ച മൂന്ന് ആയുധധാരികൾ ഉതിർത്ത വെടിയേറ്റ് ഡൽഹിയിലുള്ള തന്റെ വസതിക്കു മുന്നിൽ വെച്ച് കൊല്ലപ്പെടുകയായിരുന്നു .

ShareTweetSendShare

More News from this section

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ഗേറ്റ് തുറന്നു; പശ്ചിമ ബംഗാളിൽ സ്കൂൾ വാനിലേക്ക് ട്രെയിൻ പാഞ്ഞുകയറി, മൂന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെ നാല് മരണം; ഗേറ്റ്‌മാന്റെ വീഴ്ചയിൽ അന്വേഷണം

ഡീസലിന് പകരം ഹൈഡ്രജൻ; ഇന്ത്യയുടെ ആദ്യ ഗ്രീൻ ട്രെയിൻ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു, ജിന്ദ്–സോനിപത് റൂട്ടിൽ പരിസ്ഥിതി സൗഹൃദ റെയിൽ സർവീസിന് തുടക്കം

ബസ് കാത്തുനിന്ന യുവതിയെ നടുറോഡിൽ പിന്തുടർന്ന് വെട്ടിക്കൊന്നു; കർണാടകയെ നടുക്കിയ കൊലപാതകത്തിൽ പ്രതിക്കായി വ്യാപക തിരച്ചിൽ

Latest News

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

ലോകകപ്പ് ഫൈനലില്‍ വമ്പന്‍ സര്‍പ്രൈസ്; കിരീടത്തിനൊപ്പം പ്രത്യേക റിങ്, സമ്മാനിക്കാന്‍ ട്രംപ്

വിദ്യാര്‍ത്ഥികളുടെ ഫുട്‌ബോള്‍ ആവേശം മാനിച്ച് അവധി; വൈറലായി കൊച്ചിയിലെ സ്‌കൂളിന്റെ തീരുമാനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies