ന്യൂഡൽഹി : ബംഗ്ലാദേശുമായുള്ള സാമ്പത്തിക ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിന്റെ ഭാഗമായി വസ്ത്രങ്ങൾ , ചായം , രാസവസ്തുക്കൾ എന്നിവയുമായി വെസ്റ്റേൺ റെയിൽവേയുടെ പ്രത്യേക പാർസൽ ട്രെയിൻ ബംഗ്ലാദേശിലേയ്ക്ക് തിരിച്ചു . ഗുജറാത്തിലെ കങ്കരിയയിൽ നിന്നാണ് ട്രെയിൻ ആരംഭിച്ചതെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു.
പ്രാദേശിക കർഷകർക്ക് പ്രയോജനപ്പെടുന്നതിനായി ഗുജറാത്തിൽ നിന്ന് ബംഗ്ലാദേശിലേക്ക് ഉള്ളി അയച്ചതിനു ശേഷമാണ് പുതിയ ചരക്കു നീക്കം . കർഷകരെ ശാക്തീകരിക്കുന്നതിനായി ഗുജറാത്തിൽ നിന്ന് ബംഗ്ലാദേശിലേക്ക് ഉള്ളി കയറ്റി അയക്കുന്നതായി ഈ മാസം ആദ്യം റെയിൽവേ വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയൽ പറഞ്ഞിരുന്നു.
ദിവസങ്ങൾക്ക് മുൻപ് തീവണ്ടി എന്‍ജിനുകള്‍ക്ക് പിന്നാലെ ചരക്കു ഗതാഗതം സുഗമമാക്കാന്‍ ട്രക്കുക്കള്‍ കൈമാറിയിരുന്നു . 51 ടാറ്റാ ഏസ് ട്രക്കുകളാണ് ഇന്ത്യ ബംഗ്ലാദേശിന് കൈമാറിയത്.
Comments