ന്യൂയോര്‍ക്ക് : ഓരോ ഇന്ത്യക്കാരനും അഭിമാനമാകുന്ന നിമിഷങ്ങൾക്കാണ് ഈ സ്വാതന്ത്യ്രദിനത്തിൽ ലോകം സാക്ഷ്യം വഹിക്കുന്നത് . ഇന്ത്യയുടെ ത്രിവർണ്ണപതാക ആഗസ്റ്റ് 15 ന് അമേരിക്കയിലെ പ്രശസ്തമായ ടൈംസ് ചത്വരത്തില്ഉയരും.
ന്യൂയോര്‍ക്ക്, ന്യൂജേഴ്സി, കണക്ടികട്ട് എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ ഫെഡറേഷന്ഓഫ് ഇന്ത്യന്അസോസിയേഷനാണ് ടൈംസ് ചത്വരത്തില്പതാക ഉയര്‍ത്തി സ്വാതന്ത്ര്യ ദിനം ആഘോഷിക്കാന്ഒരുങ്ങുന്നത് . ഇതാദ്യമായാണ് ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിൽ പ്രശസ്തമായ ടൈംസ് ചത്വരത്തില്പതാക ഉയര്‍ത്തുന്നത് . ഇന്ത്യന്അമേരിക്കന്സമൂഹത്തിന്റെ ദേശസ്നേഹത്തിന്റെ തെളിവാണ് പതാകയുയര്‍ത്തൽ . ഇതൊരു പുതിയ ചരിത്രമാകും, എഫ്ഐഎ പുറത്തിറത്തിയ വാര്‍ത്താക്കുറിപ്പില്‍പറഞ്ഞു.
ന്യൂയോര്‍ക്കിലെ ഇന്ത്യന്കോണ്സല്ജനറലായ രണ്ധീര്ജയ്സ്വാള്ആഘോഷച്ചടങ്ങില്മുഖ്യാതിഥിയായിരിക്കും. പരിപാടിയുടെ ഭാഗമായി ആഗസ്റ്റ് 14 മുതൽ എംപയര്‍സ്റ്റേറ്റ് ബില്‍ഡിങ്ങ് ഓറഞ്ച്, വെള്ള, പച്ച എന്നീ വര്‍ണദീപങ്ങള്‍കൊണ്ട് അലങ്കരിക്കും . വാർത്താകുറിപ്പ് പുറത്തു വന്നതോടെ ഏറെ സന്തോഷത്തിലും ,അഭിമാനത്തിലുമാണ് അമേരിക്കയിലെ ഇന്ത്യക്കാർ.
Comments